Image

കോട്ടയം സ്വദേശിയെ മോചിപ്പിച്ചു നാട്ടിലേക്ക് അയച്ചു

Published on 26 September, 2017
കോട്ടയം സ്വദേശിയെ മോചിപ്പിച്ചു നാട്ടിലേക്ക് അയച്ചു
റിയാദ് : റിയാദില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന ജൈസലിനെ സ്‌പോണ്‍സര്‍ മര്‍ദിക്കുകയും പിന്നീട് 24മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ റൂമില്‍ പൂട്ടി ഇടുകയും ഫൈനല്‍ എക്‌സിറ്റ് അടിക്കണമെങ്കില്‍ 8000 സൗദി റിയാല്‍ നല്‍കാതെ അടിച്ചുതരില്ലെന്ന് പറയുകയും. 

ഈ സംഭവം ജൈസലിന്റെ സുഹൃത്തുക്കളായ അന്‍സിലും, ലിജുവും സാമുഹ്യപ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചിയുടെ ശ്രേദ്ധയില്‍ പെടുത്തുകയും റിയാദ് -പെട്രോളിംഗ് പോലീസ് (പബ്ലിക് സെക്യൂരിറ്റി ) മേധാവിയുമായി ഉടന്‍ ബന്ധപ്പെടുകയും അവര്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ലൊക്കേഷനില്‍ എത്തി ജൈസലിനെ മോചിപ്പിച്ഛ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു സ്പോണ്‍സറെ വിളിച്ചു വരുത്തി നടപടികള്‍ സ്വീകരിക്കുകയാണ് ഉണ്ടായത്. ഒരു റിയാല്‍ പോലും സ്‌പോണ്‍സറിനു നല്‍കാതെ സ്പോണ്‍സറെ കൊണ്ട് ഫൈനല്‍ എക്‌സിറ്റ് അടിപ്പിക്കുകയും, നാട്ടിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റും വാങ്ങി നല്‍കുകയും ചെയ്തു പോലീസിന്റെ നിക്ഷപക്ഷമായ സമീപനം വളരെ വലുതായിരുന്നു

കഴിഞ്ഞ എട്ട് വര്ഷമായി സൗദിയില്‍ ജോലി ചെയ്തിരുന്ന ജൈസല്‍ ഈ സ്വദേശി പൗരന്റെ കീഴില്‍ ജോലി ചെയ്തിട്ട് എട്ട് മാസത്തോളമായി. തുടക്കം മുതലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ഇദ്ദേഹം പിടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്ഷത്തിനിടക്ക് ആറോളം ഡ്രൈവര്‍മാര്‍ ഈ വീട്ടില്‍ ജോലിചെയ്യുകയും അവരെല്ലാം ഇതുപോലെ സ്‌പോന്‍സറുമായി പ്രശനത്തില്‍ പോയെന്നും ജൈസല്‍ പറയുകയുണ്ടായി. ജൈസല്‍ ഇന്ന് രാവിലത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് യാത്രയായി.*

ലത്തീഫ് തെച്ചിയെ കൂടാതെ അയൂബ് കരൂപടന്ന ഷാനവാസ് രാമഞ്ചിറ, സജീര്‍ വള്ളിയോത്ത്, സലീഷ് പേരാമ്പ്ര, ഫക്രുദ്ധീന്‍ പെരിന്തല്‍മണ്ണ, ഹുസാം വള്ളികുന്നം, ഇല്യാസ് കാസര്‍കോട് എന്നിവരും സഹായാത്തിനായി ഉണ്ടായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക