Image

യുവ ഗായിക ഐറിന്‍ കല്ലൂരിന്റെ മ്യൂസിക്കല്‍ ആല്‍ബം "നിലാ'യുടെ റിലീസിംഗ് നടന്നു

Published on 26 September, 2017
യുവ ഗായിക ഐറിന്‍ കല്ലൂരിന്റെ മ്യൂസിക്കല്‍ ആല്‍ബം "നിലാ'യുടെ റിലീസിംഗ് നടന്നു
ഹൃസ്വകാലം കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതയായ യുവ ഗായിക ഐറിന്‍ കല്ലൂരിന്റെ മ്യൂസിക്കല്‍ ആല്‍ബം നിലായുടെ റിലീസിങ് സെപ്തംബര്‍ 26-ന് കരളത്തില്‍ നടന്നു. പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഈ ആല്‍ബത്തിലെ "ഓര്‍മ്മകള്‍ തന്‍ ചില്ലയിലെ' എന്ന പാട്ടില്‍ ഐറിന്‍ തിളങ്ങി നില്‍ക്കുന്നു. യു ട്യൂബില്‍ ഇതിനകം ധാരാളം പേര്‍ കണ്ടാസ്വദിച്ച ആല്‍ബത്തില്‍ ഐറിനു ഒപ്പം മനോഹരമായി അഭിനയിച്ചിരിക്കുന്നത് ഡാളസ് നിവാസിയായ പ്രണവ് ജോര്‍ജ് ആണ്. ഈ ആല്‍ബം ചെയ്തിരിക്കുന്നത് സമദ് ഉസ്മാനും സംഗീത സംവിധാനവും, വരികളും, ചെയ്തിരിക്കുന്നത് ഷഫീക് റഹ്മാനുമാണ്. അമേരിക്കയുടെ പശ്ചാത്തലത്തില്‍ അതിമനോഹരമായ ദൃശങ്ങള്‍ എടുത്തു കാമെറ ചലിപ്പിചിരിക്കുന്നതും, ആല്‍ബം ഡിറെക്ഷനും എഡിറ്റിങ്ങും, എല്ലാം ചെയ്തിരിക്കുന്നത് പ്രിമസ് ജോണ്‍ എന്ന യുവ പ്രതിഭയാണ്. ഈ ആല്‍ബത്തിന്റെ പ്രൊഡ്യൂസര്‍ ടി.ബി. വിനോദാണ്.

പാട്ടിലെ തന്റെ ഗുരുവായ കെ പി എ സി രവീന്ദ്രന്‍ നായരെയും ചെറുപ്പം മുതല്‍ തനിക്കു പ്രോത്സാഹനം തന്ന ഹോളി ഫാമിലി ഫൊറോനാ ചര്‍ച്ചിലെ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകരെയും, ഐറിന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഗാര്‌ലാണ്ടിലെ സെയിന്റ് തോമസ് സീറോ മലബാര്‍ ഫെറോന പള്ളിയിലെ ഗായക സംഗത്തിലും സണ്‍ഡേസ്കൂളിളിലുമെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ നിന്നും 2014 ല്‍ ടെക്‌സസിലേക്കു കുടിയേറിയ ഐറിന്‍ കല്ലൂര്‍, ഡാളസ് മെലഡിസ് എന്ന പാട്ടു കൂട്ടത്തിലൂടെ ഡാളസ് ഫോര്‍ട്ട് വെര്‍ത്തിലെ മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു. ഇന്ന് ഐറിന്‍റെ പാട്ടു ഇല്ലാത്ത വേദികള്‍ ഡാലസില്‍ ഇല്ലന്ന് തന്നെ പറയാം. നിലാ എന്ന ആല്‍ബത്തില്‍ പാടാന്‍ അവസരം ഒരുക്കിത്തന്ന രാജന്‍ തോമസ് ഡാലസിനെ ഐറിന്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. പോസിറ്റിവ് ആറ്റിറ്റിയൂടും, നിറഞ്ഞ പുഞ്ചിരിയും, ഹൃദ്യമായ പെരുമാറ്റവുമാണ് ഐറിനെ മറ്റു പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

ആറു വയസുള്ളപ്പോള്‍ മുതല്‍ സംഗീത പഠനം തുടങ്ങിയ ഐറിന്‍ തന്റെ കരിയറിനൊപ്പം സംഗീതസപര്യയും, ഒരുമിച്ചു കൊണ്ട് പോകുവാനാണു പ്‌ളാന്‍ ചെയുന്നത്. ആരോഗ്യ മേഖലായില്‍ തുടര്‍ വിദ്യാഭ്യാസം നടത്തുവാനാഗ്രഹിക്കുന്ന ഈ അനുഗ്രഹീത കലാകാരി നല്ല ഒരു നര്‍ത്തകിയും ടെന്നീസ് കളിക്കാരിയുമാണ്. കോട്ടയം ജില്ലക്കാരിയായ ഐറിന്‍, മാതാപിതാക്കളായ ജിപ്‌സണ്‍ ജോണിനോടും മിനി മുകുളേലിനോടും സഹോദരങ്ങള്‍ ആഷ്‌ലിയോടും ഐസക്കിനോടുമൊപ്പം ഡാളസില്‍ താമസിക്കുന്നു. ഐറിന്‍ കല്ലൂറിനു ഈ മലയാളിയുടെയും, ഡാളസ് മെലഡിസിന്റെയും, സര്‍വ്വോപരി അമേരിക്കയിലെ സംഗീത പ്രേമികളായാ എല്ലാ മലയാളികളുടെയും, സ്‌നേഹാശംസകള്‍.
Malayalam Album Songs | Nila - Malayalam Musical Album | ഓർമ്മകൾ തൻ ..| Best Malayalam Song 2017
യുവ ഗായിക ഐറിന്‍ കല്ലൂരിന്റെ മ്യൂസിക്കല്‍ ആല്‍ബം "നിലാ'യുടെ റിലീസിംഗ് നടന്നുയുവ ഗായിക ഐറിന്‍ കല്ലൂരിന്റെ മ്യൂസിക്കല്‍ ആല്‍ബം "നിലാ'യുടെ റിലീസിംഗ് നടന്നുയുവ ഗായിക ഐറിന്‍ കല്ലൂരിന്റെ മ്യൂസിക്കല്‍ ആല്‍ബം "നിലാ'യുടെ റിലീസിംഗ് നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക