Image

ചാലിക്കാത്ത നിറക്കൂട്ടുകള്‍ (ബിജോ ജോസ് ചെമ്മാന്ത്ര)

Published on 26 September, 2017
ചാലിക്കാത്ത നിറക്കൂട്ടുകള്‍ (ബിജോ ജോസ് ചെമ്മാന്ത്ര)
തന്റെ നഗ്‌നമായ ഉടല്‍ സൂക്ഷ്മതയോടെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന ചിത്രകാരനോട് അവള്‍ ചോദിച്ചു.“തൊണ്ട വരളുന്നു.ഇനി അല്പ്പം വെള്ളം കുടിച്ചിട്ട്?”

“കുറച്ചു കൂടി കാക്കൂ” ചിത്രത്തില്‍ നിന്നും മുഖമുയര്‍ത്താതെ ചിത്രകാരന്‍ പറഞ്ഞു.അവളുടെ കണ്ണുകളില്‍ നിഴലിച്ച അസംതൃപ്തി തന്റെ്‌പെയിന്റിം്ഗിനെ മികവുറ്റതാക്കുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

കൈവിരലുകളില്‍ മരവിപ്പനുഭവപ്പെട്ടപ്പോള്‍ ഘടികാരസൂചിയിലേക്ക് നോക്കിയിട്ട് അയാള്‍ സിഗരറ്റെടുത്ത് കത്തിച്ചു.എന്നിട്ട് കത്തിയമരുന്ന സിഗരറ്റില്‍ നിന്നും കണ്ണെടുക്കാതെപറഞ്ഞു“ അല്ലെ മതി. ഇനി നാളെയാക്കാം”.

അവള്‍ വിയര്‍പ്പ് പൊടിയുന്ന തന്റെ മേനിയിലേക്ക് നോക്കി.ദീര്‍ഘനിശ്വാസത്തോടെ മെല്ലെ എഴുന്നേറ്റ് മുടിവാരിക്കെട്ടി മേശയിലിരുന്ന കൂജയില്‍ നിന്ന് ആര്‍ത്തിയോടെ വെള്ളം കുടിച്ചു.
ഭിത്തിയോട് ചാരിനിലത്തിരുന്ന ചിത്രകാരനോട് ഒട്ടിച്ചേര്‍ന്നിരുന്ന് അവള്‍ ചോദിച്ചു. “എന്നെ ഇഷ്ടമല്ലേ? എന്താ ഒന്നും പറയാത്തത്?”

ആസ്വദിച്ചു പുകഉള്ളിലേക്കെടുത്ത് അയാള്‍ പൂര്ത്തിയാകാത്ത ചിത്രത്തിലേക്ക് നോക്കി.പിന്നെ പ്രേമപാരവശ്യത്തോടെ തന്നോട്‌ചേര്ന്നി രുന്ന അവളെ നോക്കി പെയിന്റിംിഗ് ബ്രഷ്കയ്യിലെടുത്ത് അയാള്‍ പറഞ്ഞു. “എനിക്ക് നിന്നോട്‌തോന്നുന്ന അനുരാഗം നിന്നില്‍ മിന്നിമറയുന്ന അതിലോലമായ ഭ ാവ വ്യതിയാനങ്ങള്‍ ഈബ്രഷിലേക്ക് ആവാഹിക്കുന്നതിന് തടസ്സമാകും. ഈ പെയിന്റിംിഗിനെ ഉദാത്തമാക്കുന്നത്ഒരു ചിത്രകാരന് മാത്രം ദര്ശി്ക്കാനാവുന്ന നിന്നിലെ അപൂര്‍ണ്ണതകളാണ്. എന്റെ പ്രണയം നീ മഹനീയമാക്കുന്ന ഈ ചിത്രത്തോടു മാത്രമാണ്. ഒരുകലാകാരനെ നീ എന്നാണ് മനസ്സിലാക്കുക? അവന്റെ ആത്മഹര്‍ഷങ്ങളുംഅന്ത:സംഘര്‍ഷങ്ങളും നിനക്ക് ഊഹിക്കാനാവില്ല...”
പാതിയടഞ്ഞമിഴികള്‍ മെല്ലെവിടര്ത്തി അവള്‍ ചിത്രകാരന്റെറ കണ്ണുകളിലേക്ക് തുറിച്ചുനോക്കി. ആ കണ്ണുകളില്‍ തന്റെ രൂപം വളരെ ചെറുതും വിരൂപവുമാണെന്ന് അവള്ക്കു തോന്നി.

“എന്നില്‍ നീ കണ്ടെത്തുന്ന ന്യൂനതകള്‍ എന്നിലെ പ്രണയത്തിന്റെനിറഭേദങ്ങളാണെന്ന് നീഎന്താണ് തിരിച്ചറിയാത്തത്? ഞാന്‍ നോവില്‍ പേറുന്ന കാര്‍മേഘങ്ങളാണ് നിന്റെ ചിത്രങ്ങളില്‍ മഴവില്ലായി തെളിയുന്നത്. നീ ചാലിക്കുന്ന വര്‍ണ്ണങ്ങളില്‍ ലയിച്ച് ഞാന്‍ ഇല്ലാതാവുകയാണെന്ന് അറിഞ്ഞിട്ടും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. പെണ്ണിനേയും അവളുടെമിഴിനീരില്‍ സ്ഫുടംചെയ്‌തെടുത്തപ്രണയത്തേയും തിരിച്ചറിയാതെ നിനക്കെങ്ങനെയാണ് ഒരു കലാകാരനാവാന്‍ കഴിയുക?”

ജനാലയിലൂടെ മിഴിനീട്ടിയ വെയില്‍,മുറിയില്‍ നെടുനീളെ തീര്‍ത്ത വരയില്‍ അയാള്‍ കത്തിത്തീരാറായ സിഗരറ്റ് കുത്തിക്കെടുത്തി.

അവള്‍ തുടര്‍ന്നു .“എന്നില്‍ നീ ദര്‍ശിക്കുന്ന കുറവുകള്‍ നിനക്കേകുന്ന ഉന്മാിദം എനിക്ക് ഊഹിക്കാനാവും.അത് നിന്നില്‍ കാമമായി കത്തിപ്പടരുന്നതും ഞാന്‍ അറിഞ്ഞതാണ്. എന്നിലെ പ്രണയ ഗര്‍ത്തങ്ങളുടെ ആഴങ്ങള്‍ നിനക്ക് സഞ്ചരിക്കാനായിരുന്നെങ്കില്‍... അത് നിന്നിലെ കലാകാരന്റെ ്‌ചേതനയെ എത്രയോ മടങ്ങ് ഉണര്‍ത്തിയേനെ”

അവള്‍മെല്ലെ എഴുന്നേറ്റ് മേശയില്‍ നിന്നുംകൂജയെടുത്ത് ചിത്രകാരന്റെ അടുത്ത്‌കൊണ്ടുവെച്ചു. പിന്നെ ഒന്നുംഉരിയാടാതെ തറയില്‍ നീണ്ടു നിവര്ന്നു കിടന്നു.

അവളുടെ ശരീരം പകുത്ത വെയില്‍പ ാളിയിലേക്ക് കൈ നീട്ടിയപ്പോള്‍ തന്റെ് വിരലുകള്‍ ചൂടിനാല്‍പൊള്ളുന്നത് ചിത്രകാരനറിഞ്ഞു. തൊണ്ട വരളുന്ന പോലെ.അയാള്‍ക്ക് അതുവരെ തോന്നാത്ത അതികലശലായ ദാഹംതോന്നി.കൂജയില്‍ നിന്ന്വെള്ളമെടുത്ത് കുടിച്ചിട്ട് പൂര്‍ത്തിയാകാത്ത ആ ചിത്രത്തിലേക്ക് അയാള്‍നോക്കിയിരുന്നു,തന്റെ തൂലിക അവളുടെ മിഴികളില്‍ നിറച്ചദു:ഖത്തിേെന്റ കറുപ്പില്‍ ഗോചരമല്ലാത്ത പ്രണയത്തിന്റെ ആഴങ്ങള്‍തേടി...

***********

(ബിജോ ജോസ് ചെമ്മാന്ത്ര)

(BijoChemmanthara@gmail.com)
Join WhatsApp News
വിദ്യാധരൻ 2017-09-27 20:05:27
ഇത് കഥയോ കവിതയോ ? സൂക്ഷ്മതലങ്ങളിൽ പോയി അതാര്യമായതിനെ സുതാര്യമാക്കുന്ന    പ്രണയത്തിന്റെ നിറക്കൂട്ടിൽ ചാലിച്ച സുന്ദര സൃഷ്ടി .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക