Image

ദുബൈ കെ.എം.സി.സി–എഫ്.സി കേരള ഫുട്ബോള്‍ വര്‍ക്ക്ഷോപ്പ്‌ വെള്ളിയാഴ്ച.

Published on 27 September, 2017
ദുബൈ കെ.എം.സി.സി–എഫ്.സി കേരള ഫുട്ബോള്‍ വര്‍ക്ക്ഷോപ്പ്‌ വെള്ളിയാഴ്ച.


ദുബൈ: ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണല്‍ ടീമായ എഫ്.സി കേരള ഫുട്ബോള്‍ ടീമും ദുബൈ കെ.എം.സി.സിയും ചേര്‍ന്ന് ഫുട്ബോളിനെ ഇഷ്ട്ടപെടുന്നവര്‍ക്കും കളിക്കര്‍ക്കുമായി വര്‍ക്ക്ഷോപ്പ്‌ സംഘടിപ്പിക്കുന്നു. സപ്തംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് ദുബൈ കെ.എം.സി.സി ഹാളില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ഒരു ജനകീയ ഫുട്ബോള്‍ ടീം എങ്ങനെ പ്രവര്‍ത്തിക്കണമെന്നും അതിന്‍റെ ഗതിവിഗതികള്‍ എന്താല്ലാമെന്നും സംബന്ധിച്ച 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസന്‍റേഷനും  ശേഷം ചോദ്യോത്തര സെഷനും നടക്കും.


ഇതിനു വേണ്ടി ഇപ്പോഴത്തെ ഇന്ത്യന്‍ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ടീമിന്‍റെ ചീഫ് കോച്ചും വര്‍ഷങ്ങളായി ഇന്ത്യന്‍ ഫുട്ബോളിനൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച നാരായണ മേനോന്‍ ഇന്ന് ദുബായില്‍ എത്തും.മുന്‍ സന്തോഷ്‌ട്രോഫി ഗോള്‍കീപ്പര്‍ പി.ജി പുരുഷോത്തമന്‍, നവാസ്,എഫ്.സി കേരളയുടെ പ്രൊമോട്ടര്‍മാരിലൊരാളായ അഡ്വ:ദിനേശ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.


എഫ്.സി കേരള സ്പോര്‍ട്സ് ലിമിറ്റഡ് എന്നാ കമ്പനിക്ക് കീഴില്‍ എഫ്.സി കേരള എന്ന പേരില്‍ 2014ല്‍ രൂപീകരിച്ച ജനകീയ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീം ഇന്ന് ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ഏറെ പിന്തുണയാര്‍ജിച്ചെടുത്ത ടീമാണ്.മലപ്പുറം കൊട്ടപ്പടി സ്റ്റേഡിയത്തില്‍ 2014 ജൂണിലാണ് ഈ പേര് നാമകരണം ചെയ്യപെട്ടത്‌.


‘മെല്ലെ വളരുക – ഉറച്ചു നില്‍ക്കുക’ എന്നാ ലക്ഷ്യത്തോടെ മുന്നേറുന്ന എഫ്.സി കേരള രണ്ടാം വര്‍ഷ ദേശീയ ലീഗില്‍ കളിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത്.ഇതിനായി കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ ശുപാര്‍ശയോടെ അപേക്ഷ സമര്‍പ്പിചിടുണ്ട്. ഫുട്ബോളിനെ കൂടുതല്‍ ജനകീയമാക്കാനും പ്രൊഫഷണല്‍ ആക്കാനും വേണ്ടിയുള്ള എഫ്.സി കേരളയുടെയും ദുബൈ കെ.എം.സി.സിയുടെയും ലക്ഷ്യമാണ്‌ ഈ ശില്‍പ്പശാലയിലൂടെ ദുബായില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.


ശില്‍പ്പശാലക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായുംമുഴുവന്‍ ഫുട്ബോള്‍ പ്രേമികളും സംബന്ധിക്കണമെന്നും പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ,ആക്റ്റിംഗ് ജന:സെക്രട്ടറിഇസ്മായില്‍ ഏറാമല,സ്പോര്‍ട്സ് വിഭാഗം ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍ ഹാജി,ജന:കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക