Image

കൊച്ചുണ്ണിക്കായി നിവിനെ കളരി പഠിപ്പിച്ച് ബാബു ആന്റണി

Published on 27 September, 2017
കൊച്ചുണ്ണിക്കായി നിവിനെ കളരി പഠിപ്പിച്ച് ബാബു ആന്റണി
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ അന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കൊച്ചുണ്ണിയായി എത്തുന്നത്. ചിത്രത്തിനായി കളരി പഠിക്കുന്ന താരക്കിലാണ് താരം ഇപ്പോള്‍. നിവിനെ കളരി പഠിപ്പിക്കുന്നത് മറ്റാരുമല്ല മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ആക്ഷന്‍ വിസ്മയം ബാബു ആന്റണി.

നിവിനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. സണ്ണി വെയ്‌നും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി നിവിന്‍ പോളി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും പഠിക്കുകയാണ്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക