Image

തന്റെ സ്വപ്ന പദ്ധതി മഹാഭാരതമാണെന്ന് ആമിര്‍ ഖാന്‍

Published on 27 September, 2017
തന്റെ സ്വപ്ന പദ്ധതി മഹാഭാരതമാണെന്ന് ആമിര്‍ ഖാന്‍

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ തന്റെ സ്വപ്!ന സിനിമയെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. മഹാഭാരതമാണ് തന്റെ സ്വപ്ന സിനിമയെന്ന് ആമിര്‍ വ്യക്തമാക്കി. ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ആമിര്‍ ഇക്കാര്യം പറഞ്ഞത്.

സ്വപ്ന പദ്ധതിയാണ് മഹാഭാരതമെങ്കിലും സിനിമ തുടങ്ങാന്‍ ആമീര്‍ ഖാന് പേടിയാണ്. തന്റെ ജീവിതത്തിലെ 20 വര്‍ഷങ്ങളെങ്കിലും സിനിമ ആവശ്യപ്പെടുമെന്നതാണ് കാരണം. തന്റെ പ്രിയപ്പെട്ട കഥാപാത്രം കര്‍ണ്ണനാണ്. എന്നാല്‍ തന്റെ ശരീരഘടന അതിന് യോജിച്ചതല്ല അതിനാല്‍ കൃഷ്!ണന്റെ വേഷമായിരിക്കും ചിത്രത്തില്‍ തനിക്കെന്നും താരം വെളിപ്പെടുത്തി. സ്വന്തം ബന്ധുക്കളെ താന്‍ എന്തിനാണ് കൊല്ലുന്നത് എന്ന് കൃഷ്!ണനോട് ചോദിച്ച അര്‍ജുനനും തന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക