Image

സ്മൂള്‍ അനുവാദം വാങ്ങാതെ ഗാനമുപയോഗിച്ചു ; വീണ്ടും വിവാദവുമായി ഇളയരാജ

Published on 27 September, 2017
സ്മൂള്‍ അനുവാദം വാങ്ങാതെ ഗാനമുപയോഗിച്ചു ; വീണ്ടും വിവാദവുമായി ഇളയരാജ

അനുവാദമില്ലാതെ തന്റെ ഗാനമാലപിച്ചതിന് ബാലസുബ്രഹ്മണ്യത്തിനെതിരെയും ചിത്രയ്‌ക്കെതിരെയും പരാതി നല്‍കിയ ആളായിരുന്നു ഇളയരാജ. ഇപ്പോഴിതാ  വീണ്ടും കോപ്പിറൈറ് പ്രശ്‌നവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം .
സ്മൂള്‍ ആപ്പിന്റെ അധികൃതര്‍ ഇതുവരെ തങ്ങളുടെ പക്കല്‍ സമീപിക്കുകയോ ഗാനങ്ങള്‍ ഉപയോഗിക്കാന്‍ ഒരുതരത്തിലുള്ള അനുവാദവും വാങ്ങിയിട്ടില്ലെന്നും അനുവാദമില്ലാതെ ഗാനങ്ങളും ട്രാക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും ഇളയരാജയുടെ കോപ്പിറൈറ് അഡ്വൈസര്‍ ഇ പ്രദീപ്കുമാര്‍ പറഞ്ഞു.

ഞങ്ങള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ആരാധകര്‍ക്കോ ആ ഗാനങ്ങള്‍ പാടുന്നതിനോ എതിരല്ല എന്നാല്‍ അതിനു പെര്‍മിഷന്‍ ഉപയോഗിക്കണം എന്ന നിയമം ആപ് പാലിക്കാത്തതിലാണ് ഞങ്ങള്‍ അവര്‍ക്കെതിരെ നീങ്ങുന്നത്.എന്നും പ്രദീപ് കുമാര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക