Image

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷനില്‍ ജപമാല രാഞ്ജിയുടെ തിരുനാളിന് കൊടിയേറി

Published on 27 September, 2017
മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷനില്‍ ജപമാല രാഞ്ജിയുടെ തിരുനാളിന് കൊടിയേറി
 
മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളിന് സെപ്റ്റംബര്‍ 24ന് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലയിറ്റനില്‍ കൊടിയേറി. മിഷന്‍ ചാപ്ലിന്‍ ഫാ. തോമസ് കുന്പുക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. മിഷന്റെ പ്രഥമ ചാപ്ലിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി മുഖ്യ കാര്‍മികനായിരുന്നു.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിലെ പ്രധാന തിരുനാളായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ ഒക്ടോബര്‍ ഒന്നിന് (ഞായര്‍) ആണ് ആഘോഷിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലയിറ്റനില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് പാപുവ ന്യൂ ഗുനിയയുടെയും സോളമന്‍ ഐലന്‍ഡിന്േ!റയും അപ്പസ്‌തോലിക നൂണ്‍ഷ്യോ ആര്‍ച് ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കും. ചടങ്ങില്‍ മെല്‍ബണിലെ കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണവും പ്രദക്ഷിണവും നടക്കും. 

തുടര്‍ന്നു പ്രശസ്ത ഗായകന്‍ അഭിജിത് കൊല്ലത്തിന്റെ ഗാനമേളയും ക്‌നാനായ മിഷനിലെ വിവിധ കൂടാരയോഗങ്ങള്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഷിനു മുളയിങ്കല്‍, ജോയ്‌സ് തടിപ്പുഴയില്‍, ലാന്‍സ് വരിക്കാശ്ശേരില്‍, ഷിജു ചേരിയില്‍, ഷിബു വെട്ടിക്കല്‍, ജോസ് ചക്കാലയില്‍, ജോജി കുന്നുകാലയില്‍, ജോയി ഉള്ളാട്ടില്‍, സിജോ മൈക്കുഴിയില്‍, ജെനി കൊളങ്ങിയില്‍, ലിറ്റോ തോട്ടനാനിയില്‍,ആഷിഷ് മരുത്തൂര്‍ മറ്റം, ലിന്‍സ് മണ്ണാര്‍മറ്റത്തില്‍, അനില്‍ പുല്ലുകാട്ട്, അരുണ്‍ കനകമൊട്ട, സന്തോഷ് പഴുമാലില്‍, ഐസക് എട്ടുപറയില്‍,ആന്റണി പ്ലാക്കൂട്ടത്തില്‍,ടോം വൈപ്പുംചിറകളത്തില്‍,ജോയ്‌സ് കാഞ്ഞിരത്തിങ്കല്‍, ജോഫില്‍ കോട്ടോത്ത്, ജെയ്‌മോന്‍ പ്ലാത്തോട്ടത്തില്‍ എന്നിവരാണ് ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക