Image

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഊഷ്മള സ്വീകരണം

Published on 27 September, 2017
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഊഷ്മള സ്വീകരണം
 
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡില്‍ സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഊഷ്മള സ്വീകരണം നല്‍കി. സെപ്റ്റംബര്‍ 21ന് ഒക് ലന്‍ഡ് വിമാനത്താവളത്തില്‍ എത്തിയ കര്‍ദിനാളിനെ നിരവധി സഭാവിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. 

22ന് രാവിലെ 10ന് സണ്‍ഡേ സ്‌കൂള്‍ അധ്യാപകരേയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളേയും അഭിസംബോദന ചെയ്ത മാര്‍ ആലഞ്ചേരി, കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ ആവശ്യകതയും സഭാവിശ്വാസകളുടെ കടമകളെക്കുറിച്ചും ഉദ്‌ബോദിപ്പിച്ചു. 

വൈകുന്നേരം നാലിന് മെല്‍വിന്‍ സെന്റ് പയസ് ചര്‍ച്ചില്‍ എത്തിയ മാര്‍ ആലഞ്ചേരിയെ ഫാ. ജോബിന്റെ നേതൃത്വത്തില്‍ സഭാവിശ്വാസികള്‍ സ്വീകരിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയിലും കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിലും മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു മീറ്റിംഗ് കമ്യൂണിറ്റി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത മാര്‍ ആലഞ്ചേരി, മെല്‍വിന്‍ ഇന്റര്‍ മിഡിയേറ്റ് സ്‌കൂളില്‍ നടന്ന സ്‌നേഹവിരുന്നിലും പങ്കെടുത്തു. ചടങ്ങില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: മനോജ് തോമസ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക