Image

ഡോ. മാത്യൂസ് മോര്‍ അന്തിമോസിന് ഡബ്ലിനില്‍ സ്വീകരണം

Published on 27 September, 2017
ഡോ. മാത്യൂസ് മോര്‍ അന്തിമോസിന് ഡബ്ലിനില്‍ സ്വീകരണം

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പാത്രിയാര്‍ക്കല്‍ വികാരിയായി സ്ഥാനമേറ്റ ഡോ. മാത്യൂസ് മോര്‍ അന്തിമോസിന് വ്യാഴാഴ്ച രാത്രി 8.15 നു ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സഭാമക്കള്‍ സ്വീകരണം നല്‍കുന്നു. 
സെപ്റ്റംബര്‍ 29, 30 ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ്‌സ് കാസില്‍നോക്ക് കോളജില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്നതിന് എത്തിച്ചേരുന്ന മെത്രാപ്പോലീത്ത തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭദ്രാസനത്തിലെ ഇടവകകള്‍ സന്ദര്‍ശിക്കും. കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ക്ലാസുകള്‍ എടുക്കുന്നതിനായി ഫാ. എബി വര്‍ക്കി ബുധനാഴ്ച എത്തിച്ചേരുമെന്നും സെക്രട്ടറി ഫാ. ജിനോ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക