Image

ദിലീപ്‌ ചിത്രം രാമലീലയ്‌ക്ക്‌ തിയറ്ററുകളില്‍ മികച്ച പ്രതികരണം

Published on 28 September, 2017
ദിലീപ്‌ ചിത്രം രാമലീലയ്‌ക്ക്‌ തിയറ്ററുകളില്‍ മികച്ച പ്രതികരണം



ദിലീപ്‌ ചിത്രം രാമലീലയ്‌ക്ക്‌ തിയറ്ററുകളില്‍ മികച്ച പ്രതികരണം. നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ്‌ ദിലീപ്‌ ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക്‌ എത്തിയത്‌. 


129 തിയേറ്ററുകളിലാണ്‌ രാമലീല റിലീസ്‌ ചെയ്‌തത്‌. വന്‍ ആഘോഷമായാണ്‌ ആരാധകര്‍  ചിത്രത്തെ വരവേറ്റത്‌. 

രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഹൗസ്‌ഫുളാണ്‌. ബുക്കിങ്ങുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ദിലീപിന്റെയും മഞ്‌ജു വാര്യരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുന്നത്‌. 

എന്നാല്‍ ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന പല തിയേറ്ററുകളിലും വേണ്ടത്ര ആള്‍ക്കാരില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്‌. 

പല തിയേറ്ററുകളിലും ഹൗസ്‌ഫുളായാണ്‌ രാമലീല പ്രദര്‍ശിപ്പിച്ചത്‌. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ ചിത്രത്തിന്‌ മികച്ച സ്വീകാര്യതയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്കും പ്രദര്‍ശനത്തിനെത്തുകയാണ്‌. നാല്‌ മള്‍ട്ടിപ്ലെക്‌സുകളിലുമായി 21 പ്രദര്‍ശനങ്ങളാണ്‌ രാമലീലയ്‌ക്ക്‌ കിട്ടിയിരിക്കുന്നത്‌. നല്ല പ്രതികരണംസിനിമയ്‌ക്ക്‌ ലഭിച്ചതിനാല്‍ ആദ്യദിനം 2 മുതല്‍ 3 കോടി വരെയാണ്‌ കേരള ബോക്‌സ്‌ ഓഫീസില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക