Image

മോഹന്‍ലാലിന്റെ ജിമ്മിക്കി കമ്മല്‍ ഒറ്റ ദിവസംകൊണ്ട് കണ്ടത് 60 ലക്ഷം പേര്‍

Published on 28 September, 2017
മോഹന്‍ലാലിന്റെ ജിമ്മിക്കി കമ്മല്‍ ഒറ്റ ദിവസംകൊണ്ട് കണ്ടത് 60 ലക്ഷം പേര്‍

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ഏറ്റെടുത്ത ഗാനമാണ് മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ ഗാനം. ചിത്രത്തില്‍ അപ്പാനി ശരത്തും ജൂഡ് ആന്റണിയുമാണ് ഗാന രംഗത്തില്‍ ചുവട് വച്ചത്. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ഈ ഗാനത്തിന് ചുവട് വെച്ചപ്പോള്‍ വീണ്ടും പഴയതിനേക്കാള്‍ ആവേശമാവുകയായിരുന്നു ഗാനം.

അങ്ങനെ ആവേശമായതിനാല്‍ ഒരു റെക്കോര്‍ഡും ഗാനം നേടി. ഒറ്റ ദിവസം കൊണ്ട് മോഹന്‍ലാല്‍ സ്‌പെഷ്യല്‍ വേര്‍ഷന്‍ കണ്ട് 60 ലക്ഷം പേരാണ്. മൂന്ന് മണിക്കൂര്‍ കൊണ്ട് 20 ലക്ഷം പേര്‍ കണ്ട വീഡിയോ എന്ന റെക്കോര്‍ഡിനു ശേഷമായിരുന്നു ഈ റെക്കോര്‍ഡ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക