Image

മോഡലുകളെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല; മെറീന

Published on 28 September, 2017
മോഡലുകളെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല; മെറീന

മോഡലിംഗിനെ കുറിച്ച് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിനെതിരെ മോഡലും നടിയുമായ മെറീന മൈക്കിള്‍. മെറീന ഒരു സ്വകാര്യ മാസികയ്ക്ക് നല്‍കിയ അഭിമുഖമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് മെറീന ഈ വിഷയത്തോട് പ്രതികരിച്ചത്.

എന്റെ പേരില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ കണ്ടിട്ടാണ് ഞാന്‍ ലൈവില്‍ എത്തിയിരിക്കുന്നത്. മോഡലിംഗിനെ കുറിച്ചും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും മോശിമായി പറഞ്ഞു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കപ്പെട്ടിരിക്കുന്നത്. മോഡലിംഗില്‍ നിന്നുമാണ് ഞാനും സിനിമയിലേക്ക് എത്തിയത്. എനിക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതിനാല്‍ വലിയ അപകടങ്ങളിലൊന്നും പെടാതെ രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത്.

ഏത് ഓണ്‍ലൈന്‍ മീഡിയയിലെ പൊന്നുചേട്ടനാണ് ഇത് ചെയ്യതത് എന്നറിയില്ല. എന്റെ കൂടെ ജോലി ചെയ്യുന്നവരെ ഞാന്‍ മോശമായി ചിത്രീകരിച്ചു എന്നുപറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഞാന്‍ ആരെകുറിച്ചും മോശമായി പറഞ്ഞട്ടില്ല. എന്നെ ഗ്രൂം ചെയ്തത് ഡാലുവാണ്. മോഡലിംഗിനെ കുറിച്ച് എനിക്ക് കൃത്യമായ ധാരണകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ രംഗത്ത് വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിരുന്നില്ല.

എനിക്ക് കിട്ടിയ ഗ്രൂമിങ് അതിന് വളരെയേറെ സഹായിച്ചിരുന്നു. മറ്റൊരു കാര്യം എന്തെന്നുവച്ചാല്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ വളച്ചൊടിച്ച് എഴുതിയ ആളെ ഞാന്‍ കണ്ടുപിടിക്കുന്നുണ്ട്. ഒന്നിനുമല്ല വെറുതെ അദ്ദേഹത്തിന്റെ വീട്ടിലെ വിശേഷം അന്വേഷിക്കാനാണ്.

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുമ്പോള്‍ നിങ്ങള്‍ ഒരുകാര്യം ഓര്‍ക്കണമായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്നവരെ അത് എത്രമാത്രം വേദനിപ്പിച്ചുണ്ടാകും. ഞാന്‍ ആരെകുറിച്ചും മോശമായി പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ ആര്‍ക്കേങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നാണ് മെറീന ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക