Image

ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കണ്‍വന്‍ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു

Published on 28 September, 2017
ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കണ്‍വന്‍ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു
 
വിയന്ന: ആഗോള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ഗ്ലോബല്‍ കണ്‍വന്‍ഷന്റെ നടത്തിപ്പിനായുള്ള കമ്മിറ്റികള്‍ നിലവില്‍ വന്നു. സംഘടനയുടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. 

ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ ചെയര്‍മാനായും യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ ജനറല്‍ കണ്‍വീനറുമായിട്ടുള്ള 24 അംഗ കോര്‍ കമ്മിറ്റിയാണ് കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ നടത്തുക. 

തോമസ് പടിഞ്ഞാറേകാലയില്‍ (ഓസ്ട്രിയ), ഷൗക്കത്ത് പറന്പി (ഇന്ത്യ), ഡോണി ജോര്‍ജ് (ജര്‍മനി), നൗഷാദ് ആലുവ (സൗദി അറേബ്യ), ഷീന ഷാനവാസ് (ഇന്ത്യ), രാജ് പുല്ലാനിക്കാട്ടില്‍ (ആഫ്രിക്ക), ഫൈസല്‍ വെള്ളാണി (സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്‍), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവര്‍ പ്രധാന കമ്മിറ്റി അംഗങ്ങള്‍ ആയും ഉമേഷ് മേനോന്‍ (ബിസിനസ് സിന്‌പോസിയം), ബീന വെളിയത്ത് (വിമന്‍സ് ഫോറം), സ്റ്റാന്‍ലി ജോസ് (ഡബ്ല്യുഎംഎഫ് കൊളോക്യൂയെം), ജെഫിന്‍ കീകാട്ടില്‍ (യൂത്ത് സമ്മിറ്റ്), ആന്റണി പുത്തന്‍പുരയ്ക്കല്‍ (ഫാമിലി ഓറിയന്േ!റഷന്‍ സെമിനാര്‍), ടോമിച്ചന്‍ പാരുകണ്ണില്‍ (ചാരിറ്റി നെറ്റ്വര്‍ക്ക്), തോമസ് കാരയ്ക്കാട്ട് (ഇന്‍ഫ്രാസ്ട്രക്ച്ചര്‍), ജേക്കബ് കീക്കാട്ടില്‍ (റിഫ്രഷ്‌മെന്റ്), സാബു ചക്കാലയ്ക്കല്‍ (റിസപ്ഷന്‍), ജോബി ആന്റണി (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്), ഘോഷ് അഞ്ചേരില്‍ (കള്‍ച്ചറല്‍), ഷമീര്‍ യുസഫ് (ഇലക്ഷന്‍ ബോര്‍ഡ്), സഞ്ജീവന്‍ ആണ്ടിവീട് (ഫിനാന്‍സ്) എന്നിവരെയും നിയമിച്ചു. 

നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആണ് കണ്‍വന്‍ഷന്‍ നടക്കുക. കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുനിന്നും പ്രശസ്ത വ്യക്തികളും ഓസ്ട്രിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും കണ്‍വന്‍ഷനില്‍ അതിഥികളായി പങ്കെടുക്കും. കണ്‍വന്‍ഷനോട് അനുബന്ധിച്ചു വനിതകള്‍ക്കും യുവജനങ്ങള്‍ക്കും സിന്‌പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതോടൊപ്പം, ഫെഡറേഷന്റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വര്‍ക് ഷോപ്പുകളും ഉണ്ടാകും. സമാപനദിവസം തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ലൈവ്‌ഷോയും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 004369919417357,

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക