Image

കൊളോണ്‍ കേരള സമാജം യൂത്ത് സംഗമവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ ആറിന്

Published on 28 September, 2017
കൊളോണ്‍ കേരള സമാജം യൂത്ത് സംഗമവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ ആറിന്
കൊളോണ്‍: കൊളോണ്‍ കേരള സമാജം യൂത്ത് വിഭാഗത്തിന്റെ സംഗമവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ ആറിന് (വെള്ളി) നടക്കും. ബ്യ്രൂള്‍ സെന്റ് സ്‌റ്റെഫാന്‍ പള്ളി ഹാളില്‍ (റൈന്‍ സ്ട്രാസെ 65, 50321 ബ്യ്രൂള്‍) വൈകുന്നേരം നാലിനാണ് പരിപാടി. 

സമാജം നടത്തുന്ന വാര്‍ഷിക പരിപാടികളിലും പ്രത്യേകിച്ച് ജര്‍മന്‍ ജനതയെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന ഓണാഘോഷത്തിലും യൂത്തിന്റെ സഹകരണവും സാന്നിധ്യവും ശ്രദ്ധേയമാണ്.

സമാജത്തിന്റെ വെബ്‌സൈറ്റിന്റെ ചുമതല പൂര്‍ണമായും യൂത്ത് വിംഗാണ് കൈകാര്യം ചെയ്യുന്നത്. സംഗമത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കും.

വിവരങ്ങള്‍ക്ക്: 017684386065, 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക