Image

മരിയന്‍ ടൈംസ് സ്‌പെഷല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു

Published on 28 September, 2017
മരിയന്‍ ടൈംസ് സ്‌പെഷല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു
 
ബ്രിസ്‌റ്റോള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെയും രൂപതാ ബൈബിള്‍ കലോത്സവത്തിന്റെയും വിശദ വിവരങ്ങളോട് കൂടിയ മരിയന്‍ ടൈംസിന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ബ്രിസ്‌റ്റോളില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ ജോസഫ് സ്രാന്പിക്കല്‍ കലോത്സവം രൂപത ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന് ആദ്യ പ്രതി നല്‍കി നിര്‍വഹിച്ചു, സിജി വാദ്ധ്യാനത്ത്, നിമ്മി ലിജോ, ലിജോ ചീരാന്‍, ഫാ. ഫാന്‍സുവ പത്തില്‍, ലിസി സാജ്, ബ്രദര്‍ തോമസ് സാജ്, റവ. സി. മേരി ആന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒക്ടോബര്‍ 22 മുതല്‍ 29 വരെ എട്ടു റീജണുകളിലായി നടത്തുന്ന കണ്‍വന്‍ഷന്‍ സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് നയിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് കണ്‍വന്‍ഷന്‍. 

കണ്‍വന്‍ഷന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലേഖനവും കണ്‍വന്‍ഷന്‍ വിജയത്തിനായുള്ള പ്രാര്‍ഥനയും കണ്‍വന്‍ഷന്‍ നടക്കുന്ന എട്ടു റീജണുകളെക്കുറിച്ചുള്ള വിശദ വിവരങ്ങളും സപ്ലിമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമാമാങ്കം എന്ന ഖ്യാതിയോടെ കഴിഞ്ഞ 10 വര്‍ഷത്തോളമായി ബ്രിസ്‌റ്റോളില്‍ നടന്നു വരുന്ന കലോത്സവത്തിന് ഇത്തവണ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രത്യേകതയുണ്ട്. നവംബര്‍ നാലിന് നടക്കുന്ന രൂപതാതല കലോത്സവ മത്സരങ്ങള്‍ക്ക് മുന്നോടിയായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് റീജണ്‍ തലത്തില്‍ പ്രാഥമിക ഘട്ട മത്സരങ്ങള്‍ നടക്കുക. 22 ഇനങ്ങളിലായി 7 വിഭാഗങ്ങളില്‍ നടത്തപ്പെടുന്ന കലാമേളക്ക് ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. റീജണല്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കൊപ്പം സിജി വാദ്ധ്യാനത്തിന്റെ നേതൃത്വത്തിലുള്ള വിവിധ റീജണില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക