Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം: റീജണല്‍ മത്സരങ്ങള്‍ 30 ന് തിരി തെളിയും

Published on 28 September, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം: റീജണല്‍ മത്സരങ്ങള്‍ 30 ന് തിരി തെളിയും

ഗ്ലാസ്‌ഗോ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിനു മുന്നൊരുക്കമായി നടക്കുന്ന റീജണല്‍ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 30ന് ഗ്ലാസ്‌ഗോയില്‍ തുടക്കം കുറിക്കും. 

ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവമായി കഴിഞ്ഞ 10 വര്‍ഷക്കാലമായി നടന്നു വരുന്ന കലാമാമാങ്കം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സാരഥ്യത്തില്‍ കൂടുതല്‍ വിപുലമായി ആരംഭിക്കുന്നു. ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്തങ്ങളായ കലാവൈഭവങ്ങളിലൂടെ ദൈവമഹത്വം പ്രകീര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഇതില്‍ പങ്കെടുക്കുന്ന ഓരോ കലാകാരന്മാര്‍ക്കും കൈവരുന്നത്. 

ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ നേതൃത്വത്തില്‍ ഫാ. ജോയി വയലില്‍ സിഎസ്ടി ജോയിന്റ്ഡയറക്ടര്‍ ആയി എട്ടു പേരടങ്ങുന്ന കോഓര്‍ഡിനേഷന്‍ ടീം ആണ് രൂപതാതല മത്സരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. റീജണല്‍ തലത്തില്‍ നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക് ഫാ. ജോസഫ് വെന്പാടുന്തറ (ഗ്‌ളാസ്‌ഗോ), ഫാ. സജി തോട്ടത്തില്‍ (പ്രെസ്റ്റണ്‍), ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ. ബിജു കുന്നക്കാട്ട് (മാഞ്ചസ്റ്റര്‍), ഫാ. ജെയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്റ്റണ്‍), ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍), ഫാ. ജോസ് അന്ത്യാംകുളം (ലണ്ടന്‍), ഫാ. ടെറിന്‍ മുല്ലക്കര (കേംബ്രിഡ്ജ്) തുടങ്ങിയവരും നേതൃത്വം നല്‍കും. 22 ഇനങ്ങളില്‍ ഏഴ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക