Image

രാമലീലയില്‍ ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കരുതുന്നു, : പ്രയാഗ മാര്‍ട്ടിന്‍

Published on 29 September, 2017
രാമലീലയില്‍ ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കരുതുന്നു, : പ്രയാഗ മാര്‍ട്ടിന്‍



തിരുവനന്തപുരം: ദിലീപ്‌ നായകനായ പുതിയ ചിത്രം രാംലീലയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കരുതുന്നുവെന്ന്‌ നടി പ്രയാഗ മാര്‍ട്ടിന്‍.

ദിലീപേട്ടനുമായി ഒരു ചിത്രം ഓഫര്‍ ചെയ്‌തപ്പോള്‍ സന്തോഷം തോന്നിയിരുന്നു. `ഇങ്ങനെയാരു വേഷം എനിക്ക്‌ ഓഫര്‍ ചെയ്‌തപ്പോള്‍ അത്‌ വലിയ പ്രിവിലേജായി തനിക്ക്‌ തോന്നി'യെന്നും നടി പറഞ്ഞു. ഇപ്പോള്‍ അങ്ങനെയല്ലേയെന്ന അവതാകരന്‍ സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ ചോദ്യത്തിന്‌ അതിന്‌ ഒരു മാറ്റവുമില്ലെന്നായിരുന്നു നടിയുടെ മറുപടി.


തന്നെപ്പോലൊരു പുതുമുഖ താരത്തിന്‌ ലഭിക്കാവുന്ന വലിയ അംഗീകാരമാണ്‌ ഈ വേഷമെന്നും പ്രയാഗ പറഞ്ഞു. ഫ്‌ളവേഴ്‌സ്‌ ചാനലിന്റെ കോമഡി സൂപ്പര്‍നെറ്റ്‌ സീസണ്‍ 3യില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ.

രാമലീല എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാനുണ്ടായ ഒരു കാരണങ്ങളില്‍ ഒന്ന്‌ ദിലീപേട്ടന്‍ നായകനാകുന്നു എന്നത്‌ തന്നെയാണെന്ന്‌ ചിത്രത്തിലെ അഭിനേതാവ്‌ കലാഭവന്‍ ഷാജോണും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക