Image

ഐറിഷ് അബോര്‍ഷന്‍ നിയമം: ഹിതപരിശോധന അടുത്ത വര്‍ഷം

Published on 29 September, 2017
ഐറിഷ് അബോര്‍ഷന്‍ നിയമം: ഹിതപരിശോധന അടുത്ത വര്‍ഷം
 
ഡബ്ലിന്‍: ഗര്‍ഭഛിദ്രം സംബന്ധിച്ച് അയര്‍ലന്‍ഡില്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണോ എന്നു തീരുമാനിക്കാന്‍ അടുത്ത വര്‍ഷം ജനഹിത പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഗര്‍ഭഛിദ്രം തടയാന്‍ ലോകത്തു തന്നെ ഏറ്റവും ശക്തമായ നിയമമുള്ള രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്. എന്നാലിത് സ്ത്രീകളുടെ ജീവനു പോലും ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യം ശക്തമായത്.

അടുത്ത വര്‍ഷം മേയിലോ ജൂണിലോ ഹിതപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. 1983ല്‍ പാസാക്കിയ ഐറിഷ് ഭരണഘടനയുടെ എട്ടാമത്തെ ഭേദഗതിയാണ് ഇതു നിര്‍ദേശിക്കാന്‍ പോകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക