Image

ബോളിവുഡ്‌ നടനും പത്മശ്രീ ജേതാവുമായ അമേരിക്കന്‍ വംശജന്‍ ടോം ആള്‍ട്ടര്‍ അന്തരിച്ചു

Published on 30 September, 2017
 ബോളിവുഡ്‌ നടനും പത്മശ്രീ ജേതാവുമായ അമേരിക്കന്‍ വംശജന്‍ ടോം ആള്‍ട്ടര്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ്‌ നടനും സംവിധായകനും എഴുത്തുകാരനും പത്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. ദീര്‍ഘനാളായി ത്വക്ക്‌ രോഗ കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്‌ച്ച രാത്രി മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്തരിച്ചത്‌.

300 ഓളം സിനിമയില്‍ അഭിനയിച്ച ടോം അള്‍ട്ടര്‍ അനേകം ടിവി ഷോകളിലും നാടകങ്ങളിലും കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. സച്ചിന്‍ ടെണ്ടൂല്‍ക്കറുടെ ഇന്റര്‍വ്യൂ ആദ്യമായി പ്രസിദ്ധീകരിച്ച ആള്‍ട്ടര്‍ നല്ലൊരു സ്‌പോര്‍ട്‌സ്‌ ജേര്‍ണലിസ്റ്റുംകൂടി ആയിരുന്നു. മൂന്നു പൂസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌.

2008 ല്‍ പദ്‌മശ്രീ ബഹുമതി നല്‍കി രാജ്യം
 ആള്‍ട്ടറെ ആദരിച്ചിരുന്നു.

1976ല്‍ ധര്‍മ്മേന്ദ്ര നായകനായ ചരസില്‍ ചെറിയ റോളിലൂടെ അഭിനയിച്ചു തൂടങ്ങിയ അമേരിക്കന്‍ വംശജനായ ആള്‍ട്ടര്‍, പിന്നീട്‌ ഷത്രഞ്ച്‌ കെ ഖിലാരി, ഗാന്ധി, ക്രാന്തി, ആഷിഖി, പരിന്ദ, ബോസ്‌ ദി ഫോര്‍ഗൊട്ടന്‍ ഹീറോ, വീര്‍ സാറ തുടങ്ങിയ സിനിമകളിലൂടെയും 1993-97 കാലഘട്ടത്തിലെ ഹാസ്യ പരമ്പരയായ സബാന്‍ സംഭല്‍ക്കെയിലൂടെയും പ്രശസ്‌തനാവുകയായിരുന്നു.

1990കളില്‍ അഞ്ച്‌ വര്‍ഷം പ്രക്ഷേപണം ചെയ്‌ത ജുനൂര്‍ എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തിന്‌ ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു

1950ല്‍ മസൂറിയിലാണ്‌ അമേരിക്കന്‍ വംശജനായ ആള്‍ട്ടര്‍ ജനിച്ചത്‌. അമേരിക്കയില്‍ ഉപരിപഠനത്തിന്‌ ശേഷം അദ്ദേഹം1970 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പിന്നീട്‌ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ സ്വര്‍ണ മെഡലോടെ അഭിനയത്തില്‍ ബിരുദം സ്വന്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക