Image

കപ്പല്‍ കേരളാ തീരത്ത് എത്തിക്കാന്‍ ചെന്നൈ പോലീസിന്റെ സഹായം തേടി: ഐജി

Published on 08 March, 2012
കപ്പല്‍ കേരളാ തീരത്ത് എത്തിക്കാന്‍ ചെന്നൈ പോലീസിന്റെ സഹായം തേടി: ഐജി
ചെന്നൈ: മത്സ്യബന്ധന ബോട്ടിലിടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ എം.വി.പ്രഭുദയ എന്ന കപ്പല്‍ കേരളാ തീരത്ത് എത്തിക്കാന്‍ ചെന്നൈ പോലീസിന്റെ സഹായം തേടിയതായി എറണാകുളം റേഞ്ച് ഐജി കെ.പത്മകുമാര്‍. ചൈന്നൈ സിറ്റി പോലീസ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഐജി പറഞ്ഞു.

ഇതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ക്യാപ്റ്റന്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിവിധ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്‌ടെന്നും ഐജി ചെന്നൈയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക