Image

നാലു കുട്ടികളെ വീട്ടിലിരുത്തി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവ് അറസ്റ്റില്‍

പി. പി. ചെറിയാന്‍ Published on 30 September, 2017
നാലു കുട്ടികളെ വീട്ടിലിരുത്തി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവ് അറസ്റ്റില്‍
ജോണ്‍സ്റ്റന്‍, അയോവ: 6 മുതല്‍ 12 വയസ്സു വരെയുള്ള നാലു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പന്ത്രണ്ടു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനു പോയ മാതാവിനെ തിരിച്ചു വിളിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

എറിന്‍ മാക്കി (30) യെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് ജോണ്‍സ്റ്റണ്‍ പൊലീസ് വക്താവ് അറിയിച്ചു. ഇവരെ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 29 ന്) കോടതിയില്‍ ഹാജരാക്കി. കോടതി 9000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

 സെപ്റ്റംബര്‍ 20 നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. ഒക്ടോബര്‍ 1 നാണ് തിരിച്ചു വരേണ്ടിയിരുന്നത്. എന്നാല്‍ പൊലീസ് ഇവരുമായി ബന്ധപ്പെട്ടു. വ്യാഴാഴ്ച തിരിച്ചെത്തിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടികളെ തനിച്ചാക്കിയതിനു പുറമെ വീട്ടില്‍ തോക്കും    ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 21 നാണ് കുട്ടികളുടെ പിതാവ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന്  ഹൂമണ്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പന്ത്രണ്ട് വയസ്സുള്ള രണ്ടു കുട്ടികള്‍ വീട്ടിലുണ്ടായിരുന്നതിനാലാണ് 7 ഉം 6 ഉം വയസ്സുള്ള കുട്ടികളെ ഇവരെ ഏല്‍പിച്ച് പര്യടനത്തിനു പോയതെന്ന് മാതാവ് പറഞ്ഞു.

പന്ത്രണ്ടു വയസ്സുള്ള കുട്ടികള്‍ക്ക് ഇവരുടെ ചുമതലയേല്ക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു. കുട്ടികളെ തനിച്ചാക്കി രാജ്യം വിട്ടു പോയതാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. കുട്ടികളെ കാണുന്നതിന് മാതാവിനെ കോടതി വിലക്കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക