Image

ഇമ്മിഗ്രേഷന്‍ റെയ്ഡില്‍ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടി

പി. പി. ചെറിയാന്‍ Published on 30 September, 2017
ഇമ്മിഗ്രേഷന്‍ റെയ്ഡില്‍ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടി
ലൊസാഞ്ചല്‍സ്: ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നാലു ദിവസത്തിനുള്ളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ഫെഡറല്‍ ഏജന്റ്‌സ് അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റുമായി സഹകരിക്കാത്തവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ഇവര്‍ അറിയിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് താവളമൊരുക്കുന്ന സേഫ് ഹേവന്‍ സിറ്റികളിലാണ് റെയ്ഡ് സംഘടിപ്പിച്ചത്.

ബുധനാഴിച്ച അവസാനിച്ച നാലു ദിവസത്തെ റെയ്ഡില്‍ ഫിലഡല്‍ഫിയയില്‍ നിന്നും (107), ലൊസാഞ്ചല്‍സില്‍ നിന്നും (101) പേരെ കൂടാതെ ബോസ്റ്റണ്‍, ഡെന്‍വര്‍, പോര്‍ട്ട്‌ലാന്റ്, ഒറിഗണ്‍ എന്നിവടങ്ങളിലും അറസ്റ്റ് നടന്നതായി ഐസിഇയുടെ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ ജോലിക്കു പോകുന്ന സമയത്തിനു മുമ്പ് രാവിലെയാണ് എല്ലാ അറസ്റ്റുകളും നടത്തിയത്.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ (317), മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ ഉള്‍പ്പെട്ടവര്‍ (86) മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങിയവരാണ്. ട്രംപിന്റെ ഇമ്മിഗ്രേഷന്‍ നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക