Image

ന്യൂയോര്‍ക്ക് എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ ഏഴിന് ആരംഭിക്കും

ജീമോന്‍ റാന്നി Published on 30 September, 2017
ന്യൂയോര്‍ക്ക് എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ ഏഴിന് ആരംഭിക്കും
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള സുവിശേഷ യോഗങ്ങള്‍ ഒക്‌ടോബര്‍ 7,8 തീയതികളില്‍ വിവിധ പള്ളികളില്‍ വച്ചു നടത്തപ്പെടുന്നു. സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകന്‍ ബ്രദര്‍ സാബു വാര്യാപുരം വചനം പ്രഘോഷിക്കുന്നു.

ഏഴാംതീയതി ശനിയാഴ്ച വൈകുന്നേരം 6.30-നു ന്യൂയോര്‍ക്ക് എല്‍മോണ്ടിലുള്ള വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്ക കത്തീഡ്രല്‍ പള്ളിയില്‍ വച്ചും, എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 6.30-ന് വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള സി.എസ്.ഐ ജൂബിലി മെമ്മോറിയല്‍ പള്ളിയില്‍ വച്ചും നടത്തപ്പെടുന്നതാണ്.

വിവിധ സഭകളിലെ വിശ്വാസികളും വൈദീകരും, സഭാ വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗങ്ങളിലെ ഗാന ശുശ്രൂഷകള്‍ക്ക് എക്യൂമെനിക്കല്‍ ക്വയര്‍ നേതൃത്വം നല്‍കുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന സുവിശേഷ യോഗങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കാന്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോണ്‍ തോമസ് (516 996 4887), തോമസ് ജേക്കബ് (631 747 7862), സുരേഷ് ജോണ്‍ (347 200 0914).
ന്യൂയോര്‍ക്ക് എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ ഏഴിന് ആരംഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക