Image

ബ്രാന്‍ഡി കുപ്പിയില്‍ മിച്ചമുണ്ടായിട്ടും ജിമിക്കി കമ്മല്‍ കട്ടത് ശരിയൊ?

Published on 30 September, 2017
ബ്രാന്‍ഡി കുപ്പിയില്‍ മിച്ചമുണ്ടായിട്ടും ജിമിക്കി കമ്മല്‍ കട്ടത് ശരിയൊ?
ഇത് വലിയ ചതിയായിപ്പോയി. ഭാര്യയുടെ സ്വര്‍ണം ഭര്‍ത്താവിനു അടിച്ചു മാറ്റാനും പണയം വയ്ക്കാനും ഉള്ളതാണെന്നു ലോക തത്വം. പക്ഷെ ആവശ്യമനുസരിച്ചല്ലാതെ അതിനു മുതിര്‍ന്ന ഭര്‍ത്താവ് എത്തരക്കാരനായിരിക്കാം?

കുപ്പിയില്‍ മിച്ചമുള്ളപ്പോള്‍ പിന്നെ എന്തിനു ജിമിക്കി കട്ടു? വേറെ ബാന്ധവം വല്ലതുമുണ്ടോ? ഭാര്യ ദ്വേഷ്യം തീര്‍ത്തത് കുപ്പിയില്‍ മിച്ചമുള്ളതു മുഴുവന്‍ തീര്‍ത്തു കൊണ്ടാണ്. കുടിച്ച് ബോധം കെട്ടു ഭാര്യ ഉറങ്ങിയപ്പോള്‍ ഭര്‍ത്താവ് തിരിച്ചു വന്നു കിടന്നുറങ്ങി.

നേരം വെളുത്തപ്പോഴേക്കും കമ്മലിന്റെ കാര്യം ഭാര്യ മറന്നു. തല്‍ക്കാലത്തേക്കെങ്കിലും. ഓര്‍മ്മ വന്നപ്പോഴേക്കും ഭര്‍ത്താവ് ഒരോ നുണ പറഞ്ഞ് ഭാര്യയെ അനുനയിപ്പിച്ചു. നുണകള്‍ വിശ്വസിക്കാനുള്ളവളാണല്ലോ ഭാര്യ.

അതു പോകട്ടെ സര്‍വരും പാട്ടും ന്രുത്തവും അടിച്ചു മാറ്റി

നിങ്ങള്‍ക്ക് ഇതൊക്കെ വായിച്ചിട്ടു വല്ലതും തോന്നുന്നുണ്ടോ? 
Join WhatsApp News
small thief 2017-09-30 19:28:45
ഭർത്താവ് ശരിയല്ല
bharthav 2017-09-30 19:32:48
നിങ്ങൾ വിചാരിക്കുന്ന പോലെയല്ല. അത് ക്വാർട്ടറിന്റെ  കുപ്പി ആയിരുന്നു.  ഇത്തിരിയെ ഉണ്ടായിരുന്നുള്ളു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക