Image

ഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചു

Published on 30 September, 2017
ഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചു
ന്യു യോര്‍ക്ക്: പായിപ്പാട് ജലോത്സവത്തില്‍ തുടര്‍ച്ചയായിവിജയ കിരീടം ചൂടിയ പായിപ്പാട് ചുണ്ടനെ രണ്ടാം തവണയും നയിച്ച അമേരിക്കന്‍ മലയാളി രാധാക്രിഷ്ണന്‍ കുഞ്ഞുപിള്ളയെ ഫ്രണ്ട്‌സ് ഓഫ് ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. നാട്ടില്‍ മുഖ്യധാരയിലുള്ള ജലോത്സവത്തില്‍ അമേരിക്കയില്‍ നിന്നു പോയി സാരഥിയാകുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്യുന്നത് അപുര്‍വ സംഭമാണെന്നു സംഘടനയുടേ കോര്‍ഡിനേറ്റര്‍മാരിലൊരാളായ ലൈസി അലക്‌സ് ചൂണ്ടിക്കാട്ടി.

വര്‍ഗീസ് ഉലഹന്നാനും മറ്റു ഫൊക്കാന നേതാക്കളും ചേര്‍ന്ന് രാധാക്രിഷ്ണനെ പൊന്നടയണിയിച്ചു. ആദരവിനു നന്ദി പറഞ്ഞ രാധാക്രുഷ്ണന്‍ കുട്ടനാട്ടുകാരുടെ ജീവിതതാളമാണു വള്ളം കളിയെന്നും അതില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. താനുള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ ഭാരത് ബോട്ട് ക്ലബ് അമേരിക്കയിലും വിവിധ മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്.
ഫൊക്കാന-ഫോമാ നേതാക്കളും റോക്ക് ലാന്‍ഡിലെ മറ്റു സംഘടനകളുടെ ഭാരവാഹികളും ഒരേ വേദിയില്‍ എത്തിഎന്നതും കോങ്കേഴ്‌സില്‍ സാഫ്രന്‍ റെസ്റ്റോറന്റില്‍ നടന്ന ആഘോഷത്തെ വ്യത്യസ്ഥമാക്കി.

വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെയും ടീമിന്റെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയില്‍ മാവേലിയുടെ എഴുന്നള്ളത്തോടെ ആഘോഷത്തിനു തുടക്കമായി. വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നുള്ള റോയി മാവേലിയായി വേഷമിട്ടു.
ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനു തുടക്കമിട്ടവരിലൊരാളായ ചാക്കോ കിഴക്കേക്കാട്ടിലും മറ്റു സംഘടനാ പ്രതിനിധികളും ദീപം തെളിച്ചതോടെ സമ്മേളനം ആരംഭിച്ചു. നേഹാ ജോ ദേശീയ ഗാനങ്ങള്‍ ആലപിച്ചു.

തിരുവാതിരയില്‍ ടിന്റു ഫ്രാന്‍സിസ്, മോനിക്കാ ഫ്രാന്‍സിസ്, ജെസി സെബാസ്റ്റ്യന്‍, സിജി മാത്യു, ലീന ആലപ്പാട്ട്, ലൈസി അലക്‌സ് എന്നിവര്‍ പങ്കെടുത്തു.
ഹഡ്‌സന്‍ വാലി അസോസിയേഷനിലെ ആദ്യകാല പ്രവര്‍ത്തകയായ പത്മാ നായര്‍ ഓണസന്ദേശം നല്‍കിയതും വ്യത്യസ്ഥാനുഭവമായി. നാം എത്തിച്ചേരാനാഗ്രഹിക്കുന്ന ഉദാത്തമായ ലോകത്തെയാണു മാവേലി പ്രതിനിധീകരിക്കുന്നതെന്നും അത്തരമൊരു കാലത്തിലെത്താനുള്ള നമ്മുടെ ശ്രമം തന്നെ വലിയ കാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി
റയന്‍ ജേക്കബിന്റെ സോളോ ന്രുത്തവും നേഹ, ടിയ, റിയ, സബാന എന്നിവരുടേ സംഘന്രുത്തവും ഹ്രുദ്യമായി.

ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, കണ്‍ വന്‍ഷന്‍ ചെയര്‍ മാധവന്‍ നായര്‍, ആര്‍.വി.പി. അലക്‌സ് തോമസ്, പി.ആര്‍.ഒ. ശ്രീകുമാര്‍ ഉണ്ണിത്താന്‍, വര്‍ഗീസ് ഉലഹന്നാന്‍, വനിതാ ഫൊറം ചെയര്‍ ലീല മാരേട്ട്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, ഫോമാ നേതാവ് ജോഫ്രിന്‍ ജോസ്, ആന്റൊ വര്‍ക്കി, ജയപ്രകാശ് നായര്‍,എല്‍ദോ പോള്‍, മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) പ്രസിഡന്റ് മാത്യു മാണി, ക്രുഷ്ണരാജ് മോഹന്‍ തുടങ്ങിയവര്‍ പകെടുത്തു.

ലൈസി അലക്‌സിനു പുറമെ, അലക്‌സ് തോമസ്, ചെറിയാന്‍ ഡേവിഡ്, അപ്പുക്കുട്ടന്‍ നായര്‍, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ് പ് തുടങ്ങിയവാരായിരുന്നു ആഘോഷത്തിനു ചുക്കാന്‍ പിടിച്ചത്.

സമ്മേളനം റെസ്റ്റോറന്റില്‍ തന്നെയായതിനാല്‍ ചൂടുള്ള വിഭവങ്ങളും ഓണസദ്യയെ കൂടുതല്‍ ആസ്വാദ്യകരമാക്കി
ഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചുഹഡ്‌സന്‍ വാലി ഓണാഘോഷത്തില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക