Image

ഫാദര്‍ ടോം ഉഴുന്നാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും

Published on 01 October, 2017
ഫാദര്‍ ടോം ഉഴുന്നാലില്‍  മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും

കൊച്ചി : ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തില്‍ തിരികെ എത്തി. ഇന്ന്‌ പുലര്‍ച്ചെ 7.15 ഓടെയാണ്‌ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്‌. ഫാദര്‍ ടോമിനെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, കുടുംബാംഗങ്ങള്‍, സലേഷ്യന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. എല്ലാവരുടേയും സ്‌നേഹത്തിനും സ്വീകരണത്തിനും ഫാദര്‍ ടോം നന്ദി പറഞ്ഞു.

വെണ്ണലയിലെ ഡോണ്‍ബോസ്‌കോ ഹൗസില്‍ പ്രഭാതഭക്ഷണത്തിന്‌ ശേഷം എറണാകുളം മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ ആസ്ഥാനദേവാലയത്തിലെത്തി. ജന്മനാടായ കോട്ടയം രാമപുരത്ത്‌ വലിയ സ്വീകരണമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

രാമപുരം സെന്റ്‌ അഗസ്റ്റിന്‍സ്‌ പള്ളിയില്‍ ഫാദര്‍ ഉഴുന്നാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും പൊതുസമ്മേളനവും ഉണ്ടാകും. തിങ്കളാഴ്‌ച വടുതല ഡോണ്‍ ബോസ്‌കോ ചര്‍ച്ചിന്റെ നേതൃത്വത്തിലും അദ്ദേഹത്തിന്‌ സ്വീകരണമൊരുക്കിയിട്ടുണ്ട്‌.

ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. അവിടെ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്‌.

മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം അത്താഴവിരുന്നിലും പങ്കുചേരും. ഇവിട മതമേലധ്യക്ഷന്മാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ബുധനാഴ്‌ച തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഹൗസും ഫാദര്‍ ഉഴുന്നാല്‍ സന്ദര്‍ശിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക