Image

വ്യാജകേസില്‍ കുടുങ്ങിയ യു പി സ്വദേശി സാമുഹ്യപ്രവര്‍ത്തകരുടെ ഇടപെടലാല്‍ നടണഞ്ഞു

Published on 01 October, 2017
വ്യാജകേസില്‍ കുടുങ്ങിയ യു പി സ്വദേശി സാമുഹ്യപ്രവര്‍ത്തകരുടെ ഇടപെടലാല്‍ നടണഞ്ഞു

മറാത്ത്: തൊഴിലുടമ കൊടുത്ത വ്യാജകേസില്‍ പെട്ട യു പി സ്വദേശി വിശാല്‍ കുമാര്‍ മറാത്ത് പി എം എഫ് പ്രവര്‍ത്തകരുടെ ശ്രമഫലമായി കേസില്‍ നിന്ന് മോചിപ്പിച്ച് നാട്ടിലേക്ക് അയച്ചു. ഒന്നരവര്‍ഷം മുന്‍പാണ് വിശാല്‍ സൗദിയില്‍ എത്തിയത് തൊഴില്‍ ഉടമയുടെ ആടിനെയും മറ്റും പരിപാലിക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലി പതിനാല് മാസത്തോളം ജോലി ചെയ്തു കൊണ്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ  മരണപെട്ടത് തന്റെ പ്രിയതമയെ കാണണമെന്നും നാട്ടില്‍ പോകണമെന്നും സ്‌പോന്‍സറോട് പറഞ്ഞപ്പോള്‍ അദ്ദേഹം വിടാന്‍ തയ്യാറായില്ല നിന്നെ അഞ്ചു വര്‍ഷത്തേക്ക് നാട്ടില്‍ വിടില്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ ഭീഷണിപെടുത്തുകയായിരുന്നു

ഇതിനിടയില്‍ അദ്ദേഹം നാട്ടില്‍ പോകുന്നതിനായി എംബസിയെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു ഇതറിഞ്ഞ സ്‌പോന്‍സര്‍ അദ്ദേഹത്തെ കള്ള കേസ് ഉണ്ടാക്കി അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ജവാസാത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു തന്റെ വണ്ടിയില്‍ നിന്ന് മൂവായിരം റിയാലും തന്റെ ആടുകളെ മോഷ്റ്റിച്ച് വില്‍ക്കുകയും ചെയ്തു എന്നാണ് വിശാലിന്റെ പേരിലുള്ള പരാതി

എംബസിയില്‍ നിന്ന് രാജേന്ദ്രന്‍ ,ജോര്‍ജ് എന്നിവര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പി എം എഫ് നാഷണല്‍ കോര്‍ഡിനെറ്റര്‍ സ്റ്റീഫന്‍ കോട്ടയം ഇടപെടുകയും യുണിറ്റ് പ്രസിഡണ്ട് ഷാജി പാലോട് ഹുസൈന്‍ കല്ലറ ചേര്‍ന്ന് വിശാലിനെ മറാത്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി കാര്യങ്ങള്‍ ധരിപ്പികുകയും സ്‌പോന്‌സറെ വിളിച്ചുവരുത്തി അദ്ദേഹത്തെ കൊണ്ട് കേസ് പിന്‍വലിപ്പിച്ച് ഫൈനല്‍ എക്‌സിറ്റ് അടിച്ചുമേടിക്കുകയും ചെയ്തു പി എം എഫ് മറാത്ത് യുണിറ്റ് അദേഹത്തിന്റെ യാത്രാസൗകര്യങ്ങള്‍ ഒരുക്കുകയും ഇന്നലെ അദ്ദേഹം നാട്ടിലേക്ക്  മടങ്ങുകയും ചെയ്തു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക