Image

മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ; ബിജിബാല്‍

Published on 01 October, 2017
മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ; ബിജിബാല്‍

ഭാര്യയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ ബിജിബാല്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബിജിബാല്‍ രംഗത്തെത്തിയത്. ഇനി മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ. ആത്മാവിന് നിത്യശാന്തി നേരരുതേബിജിബാല്‍ ഫെയ്?സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശാന്തി ബിജിബാല്‍ മരിച്ചത്.

നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ദയ, ദേവദത്ത് എന്നിവരാണ് മക്കള്‍.

ബിജി?ബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

നന്ദി,

‘ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ. ആത്മാവിന് നിത്യശാന്തി നേരരൂതേ, കാരണം ശാന്തി എന്നാല്‍ സമാധാനമാണ്. പക്ഷെ അവള്‍ എന്നന്നേക്കുമായി വിശ്രമിക്കുകയല്ല. എന്നില്‍ പുഞ്ചിരി വിടര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല..

എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍’


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക