Image

അഡലൈഡില്‍ തൊമ്മി നൈറ്റ് ഒക്ടോബര്‍ രണ്ടിന്

Published on 01 October, 2017
അഡലൈഡില്‍ തൊമ്മി നൈറ്റ് ഒക്ടോബര്‍ രണ്ടിന്
 
അഡലൈഡ്: മലയാള െ്രെകസ്തവ ഗാന ലോകത്തിന് അനുഗ്രഹീതമായ നിരവധി ഗാനങ്ങള്‍ സംഭാവന ചെയ്ത കുന്നംകുളം പി.വി. തൊമ്മി ഉപദേശിയുടെ സ്മരണാര്‍ഥം തൊമ്മി നൈറ്റ് 2017 എന്ന പേരില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വുഡ്വില്‍ സെന്റ് മാര്‍ഗരറ്റ് ദേവാലയത്തില്‍ ഒക്ടോബര്‍ രണ്ടിന് (തിങ്കള്‍) വൈകുന്നേരം ആറിനാണ് പരിപാടി. 

അനശ്വരനായ തൊമ്മി ഉപദേശിയയേയും അദ്ദേഹത്തിന്റെ ഗാനങ്ങളേയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അഡലൈഡ് മാര്‍ത്തോമ്മ ഇടവക ഗായകസംഘം വിവിധ സഹോദരിസഭകളുടെ സഹകരണത്തിലാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. പരിപാടിയില്‍ നിന്നും ലഭിക്കുന്ന സ്‌ത്രോത്രകാഴ്ച ആതുരസേവന രംഗത്ത് സഹായത്തിനായി വിനിയോഗിക്കുമെന്ന് ഭാരവാഹികളായ ജിയോ ജോണ്‍സണ്‍, ജോണ്‍ കെ. മാമ്മന്‍ എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. 

സമ്മേളനത്തില്‍ ഫാ. ജോമോന്‍ ജോണ്‍സണ്‍ മുഖ്യാതിഥിയായിരിക്കും. വികാരി ഫാ. വര്‍ഗീസ് ചെറിയാന്‍ അധ്യക്ഷത വഹിക്കും. 

റിപ്പോര്‍ട്ട്: അജിത് കെ. വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക