Image

കാശ്‌മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ യശ്വന്ത്‌ സിന്‍ഹ

Published on 02 October, 2017
കാശ്‌മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌   യശ്വന്ത്‌ സിന്‍ഹ
ന്യൂദല്‍ഹി: നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചെന്ന പ്രസ്‌താവനയ്‌ക്കു പിന്നാലെ കാശ്‌മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ മുന്‍ ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത്‌ സിന്‍ഹ. ഇന്ത്യയ്‌ക്ക്‌ കശ്‌മീരിനെ വൈകാരികമായി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ദി വയറിന്‌ അനുവദിച്ച അഭിമുഖത്തില്‍ കരണ്‍ ഥാപ്പറിനോട്‌ സംസാരിക്കവേയാണ്‌ യശ്വന്ത്‌ സിന്‍ഹ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചത്‌. കാശ്‌മീരിലെ ജനങ്ങളെ മാറ്റിനിര്‍ത്തപ്പെടുന്നത്‌ തന്നെ അതിയായി വേദനിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


' കാശ്‌മീരികളെ വിഭജിക്കുന്നത്‌ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. വൈകാരികമായി നമുക്കവരെ നഷ്ടപ്പെട്ടു കഴിഞ്ഞു. കശ്‌മീരില്‍ പോയാല്‍ നമുക്ക്‌ മനസിലാക്കാന്‍ പറ്റും അവര്‍ക്ക്‌ നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന്‌.'

തന്റെ സാമൂഹിക സംഘടനയായ സി.സി.ജിയുടെ നേതൃത്വത്തില്‍ താഴ്‌വരയിലെ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ച്‌ വിഷയം പരിഹരിക്കാനുള്ള സാധ്യത ആരായുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക