Image

മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.

സുരേഷ് നായര്‍ Published on 02 October, 2017
മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.
മിനിയാപ്പോളിസ്: മിനസോട്ടാ മലയാളി അസോസിയേഷന്‍(MMA) പരമ്പരാഗതമായ രീതിയില്‍ ഉത്സാഹപൂര്‍വ്വം ഓണം ആഘോഷിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെ തുടങ്ങിയ ആഘോഷപരിപാടികള്‍ പി.സി.ചാക്കോ(Retd HM, Santhom High School, Kanamala) ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ സാംസ്‌ക്കാരിക പരിപാടികള്‍ നടന്നു. സോനാ നായരും സംഘവും അവതരിപ്പിച്ച 'പൊന്നോണം' കേരളീയ പരമ്പരാഗത കലാരൂപങ്ങളിലേക്ക് കാണികളെക്കൂട്ടിക്കൊണ്ടുപോയി. കഥകളിയും തെയയ്വും കൈകൊട്ടിക്കളിയും കരളിപ്പയറ്റും ഒക്കെ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പൂക്കളമത്സരത്തില്‍ നേഹ, നന്ദന, നയനിക എന്നിവര്‍ ഒന്നാം സ്ഥാനവും അനിതയും സംഘവും രണ്ടാം സ്ഥാനവും നേടി. പായസമത്സരത്തില്‍ സിന്ധുനായര്‍, സുമ നായര്‍, ലക്ഷ്മി നായര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മിനസോട്ടാ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് സനല്‍ പരമേശരന്‍ സദസ്യര്‍ക്ക് സ്വാഗതവും, സെക്രട്ടറി സുബാഷ് തോമസ് നന്ദിയും പറഞ്ഞു. പ്രിയാ നാരായണന്‍, ദീപാ കൃഷ്ണദാസം എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. അരുണ്‍ പുരുഷോത്തമന്‍ അവതരിപ്പിച്ച ഡിജെയും ഉണ്ടായിരുന്നു.
എംഎം.എ.യുടെ ഓണാഘോഷ പരിപാടികളില്‍ നിന്നുള്ള വിവിധ രംഗങ്ങള്‍.

മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.മിനിസോട്ടയില്‍ ഓണം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക