Image

'ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നാല്‍ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കും': പ്രകാശ്‌ രാജ്‌

Published on 02 October, 2017
 'ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നാല്‍ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കും':  പ്രകാശ്‌ രാജ്‌

ബംഗലൂരൂ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടരുന്ന മൗനത്തില്‍ അതൃപ്‌തി അറിയിച്ച്‌ പ്രമുഖ സിനിമാതാരം പ്രകാശ്‌ രാജ്‌. ഇനിയും പ്രധാനമന്ത്രി മൗനം തുടരുകയാണെങ്കില്‍ പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുമെന്ന്‌ പ്രകാശ്‌ രാജ്‌ അറിയിച്ചു. ഹിന്ദുത്വ തീവ്രരാഷ്ട്രീയത്തിന്റെ വിമര്‍ശകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ഒരുമാസമായിട്ടും പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ്‌ പ്രകാശ്‌ രാജിന്റെ വിമര്‍ശനം.

ഗൗരിയുടെ മരണം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിലുള്ള ആശങ്കയും പ്രകാശ്‌ രാജ്‌ പങ്കുവെച്ചു. മോഡി തന്നേക്കാള്‍ മികച്ച നടനാണെന്ന്‌ പറയാനും താരം മടിച്ചില്ല. ഇനിയും മോഡി ഗൗരിയുടെ മരണത്തില്‍ നിശബ്ദത തുടരുകയാണെങ്കില്‍ തനിക്ക്‌ ലഭിച്ച അഞ്ച്‌ ദേശീയ പുരസ്‌കാരങ്ങളും തിരിച്ചു നല്‍കുമെന്ന്‌ തെന്നിന്ത്യന്‍ സിനിമാ താരം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക