Image

ബേബി ബ്രഹ്മപുരം (75) മിഷിഗണില്‍ നിര്യാതനായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌ Published on 02 October, 2017
ബേബി ബ്രഹ്മപുരം (75) മിഷിഗണില്‍  നിര്യാതനായി
മിഷിഗണ്‍/ഡിട്രോയിറ്റ്: വല്ലാപ്പള്ളി പരേതരായ കുഞ്ഞുവര്‍ക്കിയുടേയും കുഞ്ഞേലിയായുടെയും മകനായ ബേബി ബ്രഹ്മപുരം അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് നിര്യാതനായി. എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ മുന്‍ അദ്ധ്യാപകനും, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെയും, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിടെയും സെനറ്റ് അംഗം കൂടിയായിരുന്നു അദ്ദേഹം. പുതുപ്പള്ളി താഴത്തെകുറ്റ് അന്നമ്മയാണ് ഭാര്യ (റിട്ടയര്‍ഡ് സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍, സി.ഐ.എഫ്.ടി.).

പ്രീതി ശങ്കരത്തില്‍, പ്രിയ അരുണ്‍മോന്‍ എന്നിവരാണ് മക്കളും, പ്രകാശ് ശങ്കരത്തില്‍, അരുണ്‍ ജേക്കബ് എന്നിവര്‍ മരുമക്കളുമാണ്.

റിബേക്കാ മിരിയം ശങ്കരത്തില്‍, മേരി ഹാന്നാ ശങ്കരത്തില്‍, എബ്രഹാം സാഖറി ശങ്കരത്തില്‍, കെവിന്‍ അരുണ്‍ കൂറ്റിയാനിയില്‍ എന്നിവരാണ് കൊച്ചു മക്കള്‍.

സംസ്ക്കാരം ഒക്ടോബര്‍ 4, 2017 ബുധനാഴ്ച്ച, രാവിലെ 9:00 മണി മുതല്‍ 11:30 വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (13781 East 9 mile road, Warren, MI - 48089) ആരംഭിച്ചു, റിസറക്ക്ഷന്‍ സെമിത്തിരിയില്‍ (18201 Clinton River Road, Clinton Twp, MI - 48038) അവസാനിക്കും.

ബന്ധുമിത്രാദികള്‍ ഇത് ഒരറിയിപ്പായി കരുതണമെന്ന് സ്വന്താപ്ത കുടുംബാംഗങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക