വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ വംശജരുടെ
ആവശ്യങ്ങള്‍ പങ്കുവെയ്ക്കാനും ആനുകാലിക അമേരിക്കന്‍ രാഷ്ട്രീയത്തിലെ
മാറ്റങ്ങള്‍ വിലയിരുത്താനും സഹായമാക്കുവാന് ഒക്ടോബര്‍ അഞ്ചിന്
വാഷിംഗ്ടണ്‍ ഡി.സിയില്‍ കോണ്‍ഗ്രഷണല്‍ ലഞ്ച് സംഘടിപ്പിക്കുന്നു.
ക്യാപ്പിറ്റോള്‍ ഹില്ലില്‍ 2043- ാം നമ്പര്‍ ഹാളിലാണ് 11 മണി മുതല്‍ 3 മണി
വരെ ജനപ്രതിനിധികളുമായുള്ള ഈ ഉച്ചയൂണ് ഒരുക്കിയിരിക്കുന്നത്.
കോണ്‍ഗ്രഷണല്‍ ലഞ്ചിനു തുടര്‍ച്ചയായി 3 മണിക്ക് വൈറ്റ് ഹൗസില്‍
ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒരു മാധ്യമ പ്രസ്താവന നടത്തുന്നതാണ്. അതിനുശേഷം
വൈകിട്ട് 6 മണിയോടെ വാഷിംഗ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസി ഒരുക്കുന്ന
അത്താഴ വിരുന്നോടെ പരിപാടികള്‍ സമാപിക്കും.
എന്‍.എഫ്.ഐ.എ മുന്‍ പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിലാണ് ഈ
പരിപാടികളെല്ലാം തയാറിക്കിയിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളെ
പ്രതിനിധീകരിച്ച് നിരവധി നേതാക്കളാണ് ഇന്ത്യന്‍ പ്രവാസികളെ
പ്രതിനിധീകരിക്കുന്നത്.
ഇന്ത്യ കോക്കസിലുള്ള കോണ്‍ഗ്രസ്- സെനറ്റ് അംഗങ്ങള്‍ക്കു പുറമെ നിരവധി
യു.എസ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇന്ത്യന്‍ വംശജരുള്‍പ്പെടുന്ന കുടിയേറ്റ
സമൂഹത്തിന് ആകമാനം ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. നിയമനിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് - സെനറ്റ് സഭകള്‍,
നമ്മുടെ സമൂഹത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ആവശ്യമായ
പങ്കുവഹിക്കുന്നവരാണ്. ഇമിഗ്രേഷന്‍, വിസയുടെ എണ്ണം പങ്കുവെയ്ക്കല്‍, ജോലി
സാധ്യതകള്‍, യു.എസ് - ഇന്ത്യ വാണിജ്യം തുടങ്ങി നിരവധി മേഖലകളില്‍ ഇരു
രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടുവാന്‍
ഈ വേദി ഉപകരിക്കും. ഒരു ദിവസം തന്നെ നടക്കുന്ന ഈ മൂന്നു വേദികളും
ഇന്ത്യന്‍ വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയിലെത്തിക്കുവാന്‍
അര്‍ത്ഥവത്തായ മുതല്‍ക്കൂട്ടാകുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ 267 575 7333, പാര്‍ത്ഥസാരഥി പിള്ള 301 935 5321.