Image

ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ക്കെതിരെ സമൂഹമനഃസാക്ഷി ഉണരണം: നവയുഗം സ്‌നേഹസായാഹ്നം

Published on 02 October, 2017
ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ക്കെതിരെ സമൂഹമനഃസാക്ഷി  ഉണരണം: നവയുഗം സ്‌നേഹസായാഹ്നം

ദമ്മാം: മതവികാരങ്ങളെ ചൂഷണം ചെയ്തും, ആളുകളുടെ അജ്ഞതയെ മുതലെടുത്തും വളര്‍ന്നു പെരുകുന്ന ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ക്കെതിരെ, പ്രതികരിയ്ക്കാനും, സമൂഹത്തെ ബോധവല്‍ക്കരിയ്ക്കാനും എല്ലാ മതത്തില്‍പ്പെട്ട ജനങ്ങളും  തയാറാകണമെന്ന്, നവയുഗം സാംസ്‌കാരികവേദി ദമ്മാം മേഖല കമ്മിറ്റി സംഘടിപ്പിച്ച 'സ്‌നേഹസായാഹ്നം' സംവാദസദസ്സ് അഭിപ്രായപ്പെട്ടു.

ദമാം റോസ് റെസ്റ്റാറന്റ് ആഡിറ്റോറിയത്തില്‍ 'ആള്‍ദൈവങ്ങള്‍ വാഴുന്ന നാട്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച   'സ്‌നേഹസായാഹ്നം' സംവാദത്തില്‍, ഹബീബ് അമ്പാടന്‍ മോഡറേറ്റര്‍ ആയി. നവയുഗം ബാലവേദി  പ്രസിഡന്റ് ആര്‍ദ്ര ഉണ്ണി വിഷയം അവതരിപ്പിച്ചു. ബലാത്‌സംഗകുറ്റത്തിന് കോടതി ശിക്ഷിച്ച ഗുര്‍മീത് രാം റഹിം സിങ് എന്ന ആള്‍ദൈവത്തിന് വേണ്ടി തെരുവില്‍ നടന്ന കലാപവും കൊലപാതകങ്ങളും, നമ്മുടെ നാട്ടിലെ ആള്‍ദൈവങ്ങളുടെ സ്വാധീനത്തിന് തെളിവാണെന്ന് വിഷയാവതരണത്തില്‍ ചൂണ്ടിക്കാട്ടി. 


നവയുഗം കേന്ദ്രജോയിന്റ് സെക്രട്ടറി  ലീന ഉണ്ണികൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ  സുമി ശ്രീലാല്‍, സനു മഠത്തില്‍, വായനവേദി ജോയിന്റ് സെക്രട്ടറി  മാധവ് കെ വാസുദേവ് എന്നിവര്‍ അടങ്ങിയ പാനലാണ് വിഷയം ചര്‍ച്ച ചെയ്തത്. പാനല്‍ ചര്‍ച്ച കഴിഞ്ഞ് സദസ്യരും ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പറഞ്ഞു.

സ്‌നേഹസായാഹ്നം പരിപാടിയ്ക്ക് സൈഫുദ്ധീന്‍ സ്വാഗതവും, ശ്രീലാല്‍ നന്ദിയും പറഞ്ഞു. 

ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍, പ്രസിഡന്റ് അരുണ്‍ നൂറനാട്, മേഖല ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍, ജയന്‍ പിഷാരടി, മുനീര്‍ഖാന്‍, ഖദീജ ഹബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക