Image

സന്തോഷ് ഏബ്രഹാം മലങ്കര സഭാതാരക മാനേജിംഗ് കമ്മിറ്റിയിലേക്ക്

അലന്‍ ചെന്നിത്തല Published on 02 October, 2017
സന്തോഷ് ഏബ്രഹാം മലങ്കര സഭാതാരക മാനേജിംഗ് കമ്മിറ്റിയിലേക്ക്
മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ മുഖപത്രമായ മലങ്കര സഭാ താരകയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി സന്തോഷ് ഏബ്രഹാമിനെ മാര്‍ത്തോമാ സഭാ കൗണ്‍സില്‍ തെരഞ്ഞെടുത്തു. പ്രസിദ്ധീകരണ പന്ഥാവില്‍ 125-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന മലങ്കര സഭാ താരക, മാര്‍ത്തോമാ സഭയുടെ വളര്‍ച്ചയുടെ ഏടുകളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഏറ്റവും കൂടുതല്‍ വരിക്കാരുള്ള സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്.

ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമാ ഇടവകാംഗമായ സന്തോഷ് ഏബ്രഹാം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന പ്രസിദ്ധീകരണമായ മാര്‍ത്തോമാ മെസഞ്ചറിന്റെ മുന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, യുവജനസഖ്യം പ്രസിദ്ധീകരണമായ യുവധാരയുടെ മുന്‍ ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച എഴുത്തുകാരനാണ്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജന സഖ്യത്തിന്റെ മുന്‍ സെക്രട്ടറി, ഫിലാഡല്‍ഫിയ ക്രിസ്‌തോസ് ഇടവകയുടെ മുന്‍ സെക്രട്ടറി, ഫിലാഡല്‍ഫിയ ഐ.എന്‍.ഒ.സി ചാപ്റ്ററിന്റെ സെക്രട്ടറി എന്നീ ചുമതലകളില്‍ നിസ്വാര്‍ത്ഥമായ സംഘടനാ പ്രവര്‍ത്തനത്തിന്റേയും, സമര്‍പ്പണത്തോടെയുള്ള നേതൃപാടവത്തിന്റേയും പുത്തന്‍ പ്രവര്‍ത്തനശൈലി കാഴ്ചവെയ്ക്കാന്‍ സാധിച്ച മികച്ച സംഘാടകനും, വാഗ്മിയുമാണ് സന്തോഷ് ഏബ്രഹാം.

മലങ്കര സഭാതാരകയുടെ പ്രസിദ്ധീകരണത്തില്‍ പുത്തന്‍ ആശയങ്ങളും ശൈലിയും പ്രദാനം ചെയ്യുവാനും കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുവാനും സന്തോഷ് ഏബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക