Image

നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും

Published on 08 March, 2012
നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും
ആധുനിക ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളും കൊളസ്‌ട്രോളിന്‌ കാരമാകുന്നു. രണ്ടുതരം കൊളസ്‌ട്രോളുണ്ട്‌. കരള്‍ ഉത്‌പാദിപ്പിക്കുന്ന കൊഴുപ്പു നിറഞ്ഞ പദാര്‍ഥമാണു കൊളസ്‌ട്രോള്‍. ഹെ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍സ്‌ -എച്ച്‌ഡിഎല്‍ എന്ന നല്ല കൊളസ്‌ട്രോള്‍ എന്നും ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍സ്‌ - എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്‌ട്രോള്‍ എന്നും അറിയപ്പെടുന്നു.

നല്ല കൊളസ്‌ട്രോള്‍ ദ്രാവകരൂപത്തില്‍ത്തന്നെ കാണപ്പെടുന്നതിനാല്‍ രക്തസഞ്ചാരത്തിനും മറ്റും നല്ലതാണ്‌. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ ഹൃദയധമനികളുടെ ഉള്‍ഭിത്തിയില്‍ അടിഞ്ഞുകൂടുന്നു. രക്തസഞ്ചാരം തടസപ്പെടുത്തുന്നു. ഇതു ഹൃദയാഘാതം, സ്‌ട്രോക്ക്‌്‌ എന്നിവയ്‌ക്കു കാരണമാകുന്നു.

പച്ചക്കറികള്‍, പരിപ്പു വര്‍ഗങ്ങള്‍, വെളിച്ചെണ്ണ, ഒലീവ്‌ എണ്ണ, ശുദ്ധജല മത്സ്യം എന്നിവ ശരീരത്തിലെ നല്ല കൊളസ്‌്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കുന്നു.

ഫാസ്‌റ്റ്‌ ഫുഡ്‌, പാലും പാലുത്‌പന്നങ്ങളും, ഐസ്‌ക്രീം, ബീഫ്‌, ആട്ടിന്‍മാംസം, പന്നിയിറച്ചി, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കള്‍,കേക്ക്‌, ഉരുളക്കിഴങ്ങ്‌ ചിപ്‌സ്‌, മുട്ടയുടെ മഞ്ഞക്കരു, പാംഓയില്‍ തുടങ്ങിയവ ചീത്ത കൊളസ്‌ട്രാളിന്റെ (എല്‍ഡിഎല്‍) അളവു വര്‍ധിപ്പിക്കുന്നു.

പുകവലി ഒഴിവാക്കുക. പുകയിലമുറുക്ക്‌്‌ ശീലമാക്കിയിട്ടുളളവര്‍ അത്‌ ഉപേക്ഷിക്കണം; പുകയില നല്ല കൊളസ്‌ട്രേളിന്റെ അളവു കുറയ്‌ക്കും. രക്തം കട്ടപിടിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഇതു വഴിതെളിക്കും.
നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക