Image

രാമലീലയെ പ്രകീര്‍ത്തിച്ച് വൈശാഖ്

Published on 02 October, 2017
രാമലീലയെ പ്രകീര്‍ത്തിച്ച് വൈശാഖ്

അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’യെന്ന സിനിമ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ജനപ്രിയ നടന്‍ ദിലീപ് നായകനാകുന്ന ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തികഴിഞ്ഞു. ‘ഗംഭീരമെന്നാണ്’ രാമലീല കണ്ട സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സന്തോഷിക്കേണ്ട ഈ മണിക്കൂറുകളില്‍ സംവിധായകനായ അരുണ്‍ ഗോപി അനുഭവിക്കുന്ന പ്രതിസന്ധികള്‍ കാണുമ്‌ബോള്‍ വിഷമം തോന്നുന്നുവെന്ന് വൈശാഖ് കുറിക്കുന്നു. ഒരു സംവിധായകന്റെ ഇഛാശക്തിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും അരുണിനോട് തളരരുതെന്നും വൈശാഖ് പറയുന്നുണ്ട്. മലയാള സിനിമയില്‍ അരുണ്‍ ഗോപിയെന്ന സംവിധായകന്‍ ഏറെക്കാലം ഉണ്ടാകുമെന്നും വൈശാഖ് പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക