Image

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കള്‍

Published on 02 October, 2017
ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കള്‍

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുകള്‍. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശിനി എസ്.സൂര്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 

താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം വിവരം ലഭിച്ചതെന്നും എന്നാല്‍ ഞായറാഴ്ച രാവിലെ വീട്ടില്‍ വിളിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ബന്ധുകള്‍ ആരോപിച്ചു.

സഹപ്രവര്‍ത്തകനും കൊട്ടാരക്കര സ്വദേശിയുമായ ഒരു നഴ്‌സുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്കു നയിച്ചതെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക