Image

മോദി എന്നേക്കാള്‍ മികച്ച നടന്‍, പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു നല്‍കൂ: പ്രകാശ് രാജ്

Published on 02 October, 2017
മോദി എന്നേക്കാള്‍ മികച്ച നടന്‍, പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു നല്‍കൂ: പ്രകാശ് രാജ്
 

ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ പരിഹസിച്ചു തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. മോദി തന്നേക്കാള്‍ മികച്ച നടനാണെന്നും തനിക്കു ലഭിച്ചിരിക്കുന്ന അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ക്കു മോദിയാണു കൂടുതല്‍ അര്‍ഹനെന്നും പ്രകാശ് രാജ് പരിഹസിച്ചു. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഞാനൊരു അഭിനേതാവാണ്. നിങ്ങള്‍(മോദി) അഭിനയിക്കുകയാണോ അല്ലയോയെന്ന് എനിക്കു മനസിലാകും. എന്താണു യാഥാര്‍ഥ്യം എന്നും എന്താണ് അഭിനയമെന്നും എനിക്കറിയാം. നിങ്ങള്‍(മോദി) എന്നേക്കാള്‍ നല്ല നടനാണ്. നിങ്ങള്‍ എനിക്ക് അഞ്ചു പുരസ്‌കാരങ്ങള്‍ തന്നു. അതു മോദിക്കു നല്‍കണമെന്നാണു ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹം എന്നേക്കാള്‍ മികച്ച നടനാണ്. ഗൗരിയുടെ ഘാതകന്‍മാരെ നമുക്കു കാണാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ നമുക്കു കാണാന്‍ കഴിയും. അവരില്‍ പലരേയും മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. മോദി ഇതിനുനേരെ കണ്ണടയ്ക്കുകയാണ്. തന്നെ ഇത് ഭീതിപ്പെടുത്തുന്നുണ്ട് പ്രകാശ് രാജ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍നിന്നുള്ള വീഡിയോകള്‍ കണ്ടാല്‍ മുഖ്യമന്ത്രിയെയും ക്ഷേത്രത്തിലെ പൂജാരിയെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. 

ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ഒരുമാസമായിട്ടും പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. കൊല്ലപ്പെട്ട ഗൗരിയുമായി പ്രകാശ് രാജിനു മൂന്നര പതിറ്റാണ്ടിലേറെ പരിചയമുണ്ട്. ഗൗരിയുടെ പിതാവ് പ്രകാശിന്റെ ഗുരുസ്ഥാനീയനുമായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക