Image

സ്വിസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം കൂടും

Published on 02 October, 2017
സ്വിസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം കൂടും
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക അടുത്ത വര്‍ഷം ശരാശരി നാലു ശതമാനം വര്‍ധിക്കും. 18 വയസിനു മുകളിലുള്ള എല്ലാവരും നിര്‍ബന്ധമായി എടുക്കേണ്ട ഇന്‍ഷ്വറന്‍സാണിത്. അടിസ്ഥാന പ്രീമിയം ഏകദേശം 300 ഫ്രാങ്ക് വരും.

സര്‍ക്കാരുമായി ആലോചിച്ച് ഇന്‍ഷ്വറന്‍സ് കന്പനികള്‍ തന്നെയാണ് വര്‍ഷാവര്‍ഷം പ്രീമിയം പുതുക്കി നിശ്ചയിക്കുന്നത്. അടിസ്ഥാന പ്രീമിയത്തില്‍ ഉയര്‍ത്തി നിശ്ചയിക്കാന്‍ പൗരന്‍മാര്‍ക്ക് സൗകര്യം കിട്ടും. അതനുസരിച്ച് വര്‍ധനയുടെ തോതും കൂടും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക