Image

എഫ്.എം.കെ.സി.എഫ് : മെക്കിള്‍ കല്ലറയ്ക്കല്‍ പ്രസിഡന്റ് : ജയിംസ് കൊക്കാട് സെക്രട്ടറി

ഫ്രാന്‍സിസ് തടത്തില്‍ Published on 27 June, 2011
എഫ്.എം.കെ.സി.എഫ് : മെക്കിള്‍ കല്ലറയ്ക്കല്‍ പ്രസിഡന്റ് : ജയിംസ് കൊക്കാട് സെക്രട്ടറി
ന്യൂജേഴ്‌സി : ഫാ.മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റായി മൈക്കിള്‍ കല്ലറയ്ക്കലിനെയും സെക്രട്ടറിയായി ജെയിംസ് കൊക്കാടിനെയും വീണ്ടും തെരഞ്ഞെടുത്തു. ചെയര്‍മാന്‍ ഫാ.മാത്യു കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്തയോഗമാണ് 2010-2011 വര്‍ഷത്തെ വര്‍ക്കിംഗ് കമ്മറ്റിയെ വീണ്ടു നിലനിര്‍ത്താന്‍ തീരുമാനിച്ചത്. വൈസ് പ്രസിഡന്റായി എത്സമാമ്പിള്ളിയും ജോയിന്റ് സെക്രട്ടറിയായി പോള്‍ നിഗളിയും തുടരും. വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് പുതുതായി ജിജിമോന്‍ ജോര്‍ജിനെ തെരഞ്ഞെടുത്തതൊഴിച്ചാല്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ലെന്ന് ഫൗണ്ടേഷന്റെ ബോര്‍ഡ് സെക്രട്ടറി സിറിയക്ക് കുന്നത്ത് അറിയിച്ചു.

ബോര്‍ഡ് സെക്രട്ടറിയായി സിറിയക്ക് കുന്നത്തും ട്രഷററായി ആല്‍ബര്‍ട്ട് ആന്റണിയും തുടരും.
റ്റ് ഭാരവാഹികള്‍ : ഫാ.മാത്യു കുന്നത്ത്-ചെയര്‍മാന്‍ , ജോസ് മുണ്ടന്‍ചിറ, സണ്ണി മാമ്പിള്ളി, റോയി മാത്യു, ഫ്രാന്‍സിസ് തടത്തില്‍ , ജോര്‍ജ് തുമ്പയില്‍ , സജിമോള്‍ ആന്റണി, സാം തോമസ്, എഡിസണ്‍ ഏബ്രഹാം-ഡയറക്ടര്‍മാര്‍ . ഷാജി മാത്യു,, ഷാജി ആനക്കുഴിയില്‍, മേരി മൈക്കിള്‍ കല്ലറയ്ക്കല്‍ , റോസ്‌ലിന്‍ വിന്‍സന്റ്, ബിനു ജോസഫ്, തോമസ് കുന്നത്ത്, രഞ്ജിത്ത് മാത്യു, മോളി ജേക്കബ്, ഫില്പ്പ് മംഗലത്ത് - വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ . ശ്രുതി എഡിസണ്‍ , അക്ഷയ് മാമ്പിള്ളി, ജെറിന്‍ കുന്നത്ത് - യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ .

ഫൗണ്ടേഷന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇതിനകം രണ്ടരലക്ഷം ഡോളറിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും പ്രസിഡന്റ് മൈക്കിള്‍ കല്ലറയ്ക്കല്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ ധനസമാഹരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍ അത്താഴ-സംഗീത-നൃത്ത സന്ധ്യ നടത്താന്‍ യോഗം തീരുമാനിച്ചു.

ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ത്വരിതപ്പെടുത്താനും യോഗം വര്‍ക്കിംഗ് കമ്മിറ്റിക്ക് അംഗീകാരം നല്കി. രാജ്യത്തിന്റെ വിവിധ മേഖലകള്‍ തിരിച്ച് ശാഖകള്‍ രൂപീകരിക്കാനും അതുവഴി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഫാ.മാത്യു കുന്നത്ത് വഴി അമേരിക്കയില്‍ എത്തിയിട്ടുള്ളവരെ സംസ്ഥാന ഭേദമന്വേ ഒത്തുചേര്‍ക്കാനും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ പദ്ധതികളും രാജ്യവ്യാപക്മായി ക്രോഡീകരിക്കാനും വേണ്ടിയാണ് ശാഖകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിതെന്ന് ചെയര്‍മാന്‍ ഫാ.മാത്യു കുന്നത്ത് പറഞ്ഞു. മാത്യു അച്ചന്‍ വഴി അമേരിക്കയിലെത്തിയ ഫാ.മാത്യു കുന്നത്ത് അനുബന്ധകുടുംബങ്ങള്‍ എന്നറിയപ്പെടുന്നവര്‍ ഇന്ന് അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും താമസിക്കുന്നുണ്ട്.

ഫൗണ്ടേഷന്റെ യൂത്ത് വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്താനും അതിന്റെ പ്രവര്‍ത്തനമേഖലകള്‍ കൂടുതല്‍ വ്യാപിക്കാനും യോഗം തീരുമാനിച്ചു.
എഫ്.എം.കെ.സി.എഫ് : മെക്കിള്‍ കല്ലറയ്ക്കല്‍ പ്രസിഡന്റ് : ജയിംസ് കൊക്കാട് സെക്രട്ടറിഎഫ്.എം.കെ.സി.എഫ് : മെക്കിള്‍ കല്ലറയ്ക്കല്‍ പ്രസിഡന്റ് : ജയിംസ് കൊക്കാട് സെക്രട്ടറിഎഫ്.എം.കെ.സി.എഫ് : മെക്കിള്‍ കല്ലറയ്ക്കല്‍ പ്രസിഡന്റ് : ജയിംസ് കൊക്കാട് സെക്രട്ടറിഎഫ്.എം.കെ.സി.എഫ് : മെക്കിള്‍ കല്ലറയ്ക്കല്‍ പ്രസിഡന്റ് : ജയിംസ് കൊക്കാട് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക