Image

ഒരേ ദിവസം ഒരേസമയം അമ്മയ്ക്കും മകള്‍ക്കും സുഖപ്രസവം

Published on 02 October, 2017
ഒരേ ദിവസം ഒരേസമയം അമ്മയ്ക്കും മകള്‍ക്കും സുഖപ്രസവം
 അങ്കാറ: ഒരു അപൂര്‍വ സംഭവത്തിനാണ് കഴിഞ്ഞദിവസം തുര്‍ക്കിയിലെ കൊന്യയിലുള്ള ആശുപത്രി സാക്ഷിയായത്. ഇവിടെ ഒരേ ദിവസം ഒരേ സമയം രണ്ടു പ്രസവങ്ങള്‍ നടന്നു. പ്രസവിച്ച സ്ത്രീകള്‍ അമ്മയും മകളുമായിരുന്നു. അമ്മ നാല്‍പത്തിരണ്ടുകാരി ഫാത്മ ബിറിന്‍സി. മകള്‍ ഇരുപത്തൊന്നുകാരി ഗേഡ് ബിറിന്‍സി. ഇരുവര്‍ക്കും ആണ്‍കുട്ടികളാണ് പിറന്നത്. അമ്മമാരും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു . ഈ കുഞ്ഞുങ്ങളുടെ ജനനം ഒരു അദ്ഭുതമാണെന്നും അവര്‍ പറഞ്ഞു. ആഭ്യന്തര യുദ്ധത്തേത്തുടര്‍ന്ന് മൂന്നു വര്‍ഷം മുന്പ് സിറിയയില്‍നിന്ന് തുര്‍ക്കിയിലെത്തിയതാണ് ഈ അമ്മയും മകളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക