കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്യുകയും ഒരാളെ വെറുതെവിടുകയും ചെയ്ത കുവൈറ്റ് അമീറിന്റെ തീരുമാനം മനുഷ്യത്വപരമെന്ന് കുവൈത്ത് കെ എംസിസി. വിവിധ കുറ്റങ്ങളില്‍ 17 ഇന്ത്യക്കാര്‍ക്കാണ് കുവൈറ്റില്‍ വധശിക്ഷ വിധിച്ചിരുന്നത്. മാത്രവുമല്ല വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന മലയാളികളുള്‍പ്പെടെയുള്ള 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും അമീര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
2014 ല്‍ യുഎന്നിന്റെ ലോക മനുഷ്യസ്നേഹി അവാര്‍ഡ് അമീറിനു ലഭിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും കുവൈത്ത് കെ എംസിസി ഭാരവാഹികള്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍