Image

നവോദയ കായികമേള: രജിസ്‌ട്രേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം ചെയ്തു

Published on 02 October, 2017
നവോദയ കായികമേള: രജിസ്‌ട്രേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം ചെയ്തു
 
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന കായിക മാമാങ്കം നവോദയ ഒരുക്കുന്ന ഏറ്റവും നൂതനമായ കാന്പയിനാണ്. കായികമേഖലയില്‍ കഴിവുതെളിയിക്കുവാന്‍ പ്രവാസി സമൂഹത്തിനുള്ള അവസരമണ് കായികമേള 2017. ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ കാര്‍ഡുകളുടെ ഏരിയാ തല ഔദ്യോഗിക വിതരണോദ്ഘാടനം വെള്ളിയാഴ്ച ദമാം പാരഗണ്‍ ഹാളില്‍ നടന്നു. 

നവോദയദിനാഘോഷ ചടങ്ങില്‍ കേന്ദ്ര ബാലവേദി കണ്‍വീനര്‍ ഷൈസ അഷ്‌റഫ് , റെനി അലക്‌സിന് കാര്‍ഡ് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. നവോദയ രക്ഷാധികാരി പ്രഭാകരന്‍ കണ്ണൂര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം മനേഷ് പുല്ലുവഴി, ദേവന്‍ പട്ടാന്പി, ഏരിയ സെക്രട്ടറി അസീം വെഞ്ഞാറമ്മൂട്, ഉണ്ണി ഏങ്ങണ്ടിയൂര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം, വിജയന്‍ ചെറായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക