Image

കെ എസ് സി ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തു

Published on 02 October, 2017
കെ എസ് സി ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തു
  
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ഫിലിം ക്ലബ് ’സിനിമാകൊട്ടക’ ദേശീയ പുരസ്‌കാര ജേതാവായ സിനിമാ സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഠഗ മനോജ്, ഹൃസ്വചിത്ര സംവിധായകന്‍ നിസാര്‍ ഇബ്രാഹിം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിപണിയുടെയും മൂലധനത്തിന്റെയും സമ്മര്‍ദ്ദം സിനിമാരംഗത്ത് ഉണ്ടാക്കി കൊണ്ടിരിക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്ക് എതിര്‍ നില്ക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഒരു മുന്നേറ്റം സിനിമ രംഗത്ത് ആവശ്യമാണെന്ന് ഫറൂക്ക് അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാന പ്രസംഗത്തില്‍ പറഞ്ഞു. അതിനായി അദ്ദേഹം നേതൃത്വം നല്‍കുന്ന പുതിയ ജനകീയ സിനിമാ പ്രസ്ഥാനത്തെക്കുറിച്ചും പരാമര്‍ശിച്ചു. 

ഫാറൂക്ക് അബ്ദുല്‍ റഹ്മാന്റെ ’ഇശലില്‍ കനല്‍ തോറ്റിയ കവി’ എന്ന മോയിന്‍കുട്ടി വൈദ്യരുടെ ജീവചരിത്ര ചിത്രം പ്രദര്‍ശിപ്പിച്ചു. നിസാര്‍ ഇബ്രാഹിം എന്ന പ്രവാസി ചലചിത്രകാരന്റെ ആരോ ഒരാള്‍ എന്ന ഷോര്‍ട് ഫിലിമാണ് രണ്ടാമതായി പ്രദര്‍ശിപ്പിച്ചത്. ഓപ്പണ്‍ ഫോറം കെ.എസ്.സി ലൈബ്രേറിയന്‍ ഫൈസല്‍ ബാവ നയിച്ചു. സിനിമകളെ വിലയിരുത്തി അംഗങ്ങള്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക