Image

മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഒക്ടോബര്‍ 12 ന് ഹാര്‍വാര്‍ഡില്‍

പി പി ചെറിയാന്‍ Published on 03 October, 2017
മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഒക്ടോബര്‍ 12 ന് ഹാര്‍വാര്‍ഡില്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഒക്ടോബര്‍ 12 ന് അമേരിക്കയിലെ സുപ്രധാന യൂണിവേഴ്‌സിറ്റിയായ ഹാര്‍വാര്‍ഡില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നു. വാഷിംഗ്ണില്‍ നടക്കുന്ന സംയുക്ത ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ബാങ്ക് വാര്‍ഷിക മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായും ഒക്ടോബര്‍ ആദ്യ വാരം അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുള്ള വ്യവസായ സംരഭകരുമായി മന്ത്രി ചര്‍ച്ചകള്‍ നടത്തും.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി ഹരിഷ് സി മഹിന്ദ്രയുടെ ബഹുമാനാര്‍ത്ഥം 'മഹിന്ദ്ര ലെക്ച്ചര്‍' നടത്തുന്നതിനാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനമെന്ന് യൂണിവേഴ്‌സിറ്റി പത്ര കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയു അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും,്‌യവസായ സംരംഭങ്ങളെ കുറിച്ചുള്ള പരസ്പരം ചര്‍ച്ച നടത്തുന്നതിനും മന്ത്രിയുടെ സന്ദര്‍ശനം പ്രയോജനപ്പെട്ടും ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളുമായി മന്ത്രി ചര്‍ച്ച നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക