Image

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‌ ജാമ്യം

Published on 03 October, 2017
നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്‌ ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‌ ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. ഒരു ലക്ഷം രൂപ ബോണ്ടായി നല്‍കണം. 85 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ ദിലീപ്‌ പുറത്തിറങ്ങുന്നത്‌.

സാക്ഷികളെ സ്വാധീനിക്കരുത്‌, പാസ്‌ പോര്‍ട്ട്‌ കെട്ടിവയ്‌ക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത്‌ തുടങ്ങിയ ഉപാധിക
ളോടെയാണ്‌  ജാമ്യം അനുവദിച്ചത്‌.

ജസ്റ്റിസ്‌ സുനില്‍ തോമസിന്റെ ബെഞ്ചാണ്‌ ദിലീപിന്‌ ജാമ്യം അനുവദിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക