Image

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‌ ഫ്‌ളാഗ്‌ ഓഫ്‌

Published on 03 October, 2017
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‌ ഫ്‌ളാഗ്‌ ഓഫ്‌
കൊച്ചി : കൊച്ചിയുടെ വികസനസ്വപ്‌നങ്ങള്‍ക്ക്‌ വേഗത കൂട്ടി കൊച്ചി മെട്രോ നഗരഹൃദയത്തിലേക്ക്‌. മഹാരാജാസ്‌ കോളേജ്‌ വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പദ്ധതികള്‍ വേഗത്തിലാക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വാട്ടര്‍ മെട്രോ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും, കൊച്ചിക്ക്‌ വേണ്ടി വൈദ്യൂത സിഎന്‍ജി ബസ്സുകള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

 മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ റെക്കോര്‍ഡ്‌ വേഗത്തിലാണ്‌ പൂര്‍ത്തിയായത്‌. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇ ശ്രീധരനടക്കമുള്ളവരെ മുഖ്യമന്ത്രി പേരെടുത്തു പ്രശംസിച്ചു.

കേന്ദ്ര നഗരകാര്യമന്ത്രി ഹര്‍ദീപ്‌ സിംഗ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗതവകുപ്പ്‌ മന്ത്രി തോമസ്‌ ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെ വി തോമസ്‌ എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക